കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍. പുനരധിവാസത്തെ കുറിച്ച് ആളുകള്‍ ആശങ്കാകുലരാണ്. ആവശ്യമായ കൗണ്‍സലിങ് നടത്തണം. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വയനാട് സന്ദര്‍ശനം […]
Tag: central government
മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്‍റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിനിരക്കണമെന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. എല്ലാത്തിലും വര്‍ഗീയ നിറംകലര്‍ത്തുന്നവരെ എതിര്‍ക്കും. കള്ളന്‍മാരുടെ ഭരണത്തില്‍ നിന്നും തമിഴ്‌നാടിനെ മോചിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ മോദിയ്ക്ക് കിട്ടിയത് 12 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 12 ലക്ഷത്തോളം രൂപ വില വരുന്ന സമ്മാനങ്ങള്‍. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ട്രഷറിയാണ് ഉപഹാരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകളിലെ വിവരമാണിത്. 1.10 ലക്ഷം രൂപ വില വരുന്ന മോണ്ട് ബ്ലാക്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷം രൂപ വിലമതിക്കുന്ന മോണ്ട് ബ്ലാക്ക് പേനകള്‍ തുടങ്ങി […]
അരിക്ക് പിന്നാലെ സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ അവഗണന. അരിക്ക് പിന്നാലെ മണ്ണെണ്ണയും സൗജന്യമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി ഇല്ലാതെയാണ് 12,000 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചത്. മണ്ണെണ്ണ ലിറ്ററിന് 70 രൂപ നല്‍കണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മണ്ണെണ്ണ ലഭിക്കുമായിരുന്നു. അതേസമയം, കേരളത്തിന് അനുവദിച്ച അധികം അരി സൗജന്യമാക്കിയ ഉത്തരവ് ഇറങ്ങിയില്ല. അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. 60,244 മെട്രിക് […]
രാജ്യം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോൾ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആർഎഎഫ്, എൻഡിആർഎഫ് തുടങ്ങിയ വിഭാഗങ്ങൾ മികച്ച സേവനമാണ് കാഴ്ച്ചവെച്ചതെന്നും സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ […]
കേന്ദ്രം നയം മാറ്റില്ല; കേരളത്തിന് 700 കോടി നഷ്ടമായേക്കും
ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ട എന്ന നയം തിരുത്താന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടമായേക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്താതിരുന്നാല്‍ വിദേശരാജ്യങ്ങള്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ കേരളത്തിന് നഷ്ടമാകും. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. യുഎഇയിക്ക് പുറമെ ഖത്തറും മാലിദ്വീപും കേരളത്തിന് ധനസഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദുരന്തഘട്ടത്തില്‍ വിദേശ രാജ്യങ്ങളുടെ […]
കേരളത്തിന് അടിയന്തരമായി 2000 കോടി നല്‍കണമെന്ന് കേന്ദ്രത്തോട് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ അനുവദിക്കണമെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം അവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. രക്ഷാപ്രവര്‍ത്തനവും ദുരിത നിവാരണപ്രവര്‍ത്തനങ്ങളും നല്ലരീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തോതില്‍ വിഭവങ്ങള്‍ ആവശ്യമാണ്. കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച 500 കോടിയുടെ സഹായം ഇതിന് പര്യാപ്തമല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ […]
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി വേണ്ടെന്ന് കേന്ദ്രം
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്‍റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയു എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഇതോടെ യുഎഇ, ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിക്കില്ല. കേരളത്തിലുണ്ടായ മഹാ ദുരന്തത്തില്‍ ഇന്ത്യക്കകത്തും പുറത്തുംനിന്ന് വലിയ […]
കേരളത്തിന് നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക്പണം നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിനിടയിലും കേരളത്തിന് സൗജന്യ അരിയില്ല. 233 കോടി രൂപ കേന്ദ്രത്തിന് അരിയുടെ വിലയായി നല്‍കേണ്ടി വരും. 89. 540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. കേരളം തല്‍ക്കാലം പണം നല്‍കേണ്ടതില്ല. എന്നാല്‍ പണം നല്‍കിയില്ലെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സഹായങ്ങളുടെ പ്രവാഹമാണ്. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കേരളത്തിന് സഹായ […]
കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഐക്യരാഷ്ട്ര സഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നേരത്തെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചത്. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ […]










