കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഖേദകരം: കെ.കെ. ഷൈലജ

തിരുവനന്തപുരം: കേരളത്തിന് (എയിംസ്) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കാത്തത് ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് വെ​ള്ളി​യാ​ഴ്ചയാണ് കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ഡ്ഡ വ്യ​ക്ത​മാ​ക്കി​യ​ത്. ലോക്സഭയില്‍ ശ​ശി ത​രൂ​ര്‍ എം​പി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​നെ​തി​രെ ത​രൂ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ത​രൂ​ര്‍ പ്ര​തി​ക​രി​ച്ചു.

സംസ്ഥാനത്തിന് എ​യിം​സ് അ​നു​വ​ദി​ക്കാ​ത്ത കേ​ന്ദ്ര നി​ല​പാ​ടിനെതിരെ നിരവധി പേര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

prp

Related posts

Leave a Reply

*