തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം സംഭവിച്ച അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങി പൊലീസ്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പൊലീസിന്‍റെ ഈ തീരുമാനം. അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. അതുകൊണ്ട് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്ന സംശയം നിലനില്‍ക്കവെ അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു […]
Tag: car accident
ലക്ഷ്മി എത്തി, ബാലുവിന്‍റേയും ജാനിയുടേയും ഓര്‍മ്മകളുടെ തണലിലേക്ക്
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. കാറപടകടത്തില്‍ ഏറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജീവന്‍റെ ജീവനായ മകളും പ്രാണനായ പ്രിയതമനും ഇല്ലാത്ത വീട്ടില്‍ ലക്ഷ്മിക്ക് കരുതലായി ബന്ധുക്കള്‍ ഉണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്‍റെയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടിലാണിപ്പോള്‍. ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട […]
തൃശൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുടെ പിറകിലിടിച്ച് 2 മരണം
തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പേരാമ്പ്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
ലക്ഷ്മി സംസാരിച്ചുതുടങ്ങി, ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകള്‍ പൂര്‍ണമായി ഭേദമാകാനും മുറിവുണങ്ങാനും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചിക്ത്‌സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കുന്നില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്താല്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് […]
നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 1 മരണം
നിലമ്പൂര്‍; നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ റെയില്‍വേ സ്വദേശി ഹംസ, നിലമ്പൂര്‍ സ്വദേശി മുനീര്‍ എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കാളാഴ്‌ച പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ […]
എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം
പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55) , സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപം പുലര്‍ച്ചെ നാലരയ്ക്കാണ് തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം അപകടത്തില്‍പ്പെട്ടത്. എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് വാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ […]
ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു: സ്റ്റീഫന്‍ ദേവസി – VIDEO
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായി ബാലഭാസ്‌കറിന്‍റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ ആരോഗ്യകാര്യത്തിലെ പുരോഗതി സ്റ്റീഫന്‍ അറിയിച്ചത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍റെ പ്രതികരണം. ഉപകരണങ്ങളുടെ സഹായമില്ലാതെ ലക്ഷ്മി ശ്വസിച്ചു തുടങ്ങി. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ലക്ഷ്മിയുടെ അമ്മ സാവധാനത്തില്‍ ബാലുവിന്‍റെയും ജാനിയുടെയും കാര്യം സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. […]
ബാലുവും മോളും എവിടെ? ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ബന്ധുക്കൾ
തിരുവനന്തപുരം: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരണത്തിനു കീഴടങ്ങിയ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ബാലുവിനേയും മകളേയും ലക്ഷ്മി അന്വേഷിച്ച് കൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് അച്ഛനമ്മമാര്‍. ബാലുവിന്‍റെയും ഏകമകൾ രണ്ടുവയസ്സുകാരി ജാനിയുടേയും വേര്‍പാടിന്‍റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ഇവരുടെയും കുടുംബം. അതേസമയം ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്‍റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ […]
ബാലുവും മകളും ഇല്ലെന്ന യാഥാര്‍ത്ഥ്യം ലക്ഷ്മിക്ക് എങ്ങനെ താങ്ങാനാവുമെന്നറിയില്ല: സ്റ്റീഫന്‍ ദേവസി
കൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫന്‍ ലക്ഷ്മിയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു. ഞാന്‍ സീനിയര്‍ ഡോക്ടറോട് സംസാരിച്ചു. എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. വായ്ക്കകത്ത് കുറേ ട്യൂബ്‌സ് ഇട്ടിരിക്കുന്നത് കൊണ്ട് സംസാരിക്കാന്‍ കഴിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. സംഭവിച്ച കാര്യങ്ങളൊന്നും ലക്ഷ്മിക്ക് അറിയില്ല. ബാലയുടെ […]
ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലോകത്തോട് വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്, ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു […]








