സാന്‍ഫ്രാന്‍സിസ്കോ: യൂബറിന്‍റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാത്രി പത്തുമണിയോടെ അരിസോണയിലെ ടെംപെയിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കവെയാണ് അപകടമെന്ന് ടെംപെ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വയം നിയന്ത്രിത മോഡില്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് യൂബര്‍ സ്വയംനിയന്ത്രിത വാഹന പരീക്ഷണ പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ടൊറന്‍റോ, സാന്‍ഫ്രാന്‍സിസ്കോ, […]
Tag: car accident
കണ്ണൂരില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 3 മരണം
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ആറോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പറിന്‍റെ പിറകില്‍ ഒമ്നിവാന്‍ ഇടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്ന് കരുതുന്നു.
പ്രധാനമന്ത്രിയുടെ ഭാര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ യശോദ ബെന്നിനെ ചിത്തോര്‍ഗ്രാഹിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ വസന്താഭായി മോദിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം എന്താണെന്നോ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. യശോദാ ബെന്നിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പര്‍സോലി പൊലീസ് […]
തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു
ബംഗളൂരു: തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ കൃഷ്ണഗിരിക്ക് സമീപം സുലിഗരെ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ലോറി കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിര താമസക്കാരാണ് മരിച്ചവര്‍. ഗൈനക്കോളജിസ്റ്റായ ഡോ. അംബുജം ആര്‍.ടി നഗറില്‍ ക്ലിനിക് നടത്തി വരികയായിരുന്നു. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.




