കൊച്ചി: കാറപകടത്തില്‍ പരുക്കേറ്റ ഹനാന് നട്ടെല്ലിന് പൊട്ടല്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. സാരമായ പരുക്കേറ്റനെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹനാന്‍. കൊടുങ്ങല്ലൂരില്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങവെ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു. ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് […]
Tag: car accident
തിരുവല്ലയില്‍ വാഹനാപകടം; യുവാവ് മരിച്ചു
തിരുവല്ല: എംസി റോഡില്‍ ആറാട്ട് കടവ് ജംഗ്ഷനില്‍ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ക്ലീനര്‍ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തില്‍ എ.അജ്മല്‍ (24) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന് കല്ലിശ്ശേരി ചക്കാലയില്‍ മുരളിധരന്, കാര്‍ ഡ്രൈവര്‍ തിരുവല്ല പൈനുംമൂട്ടില്‍ വര്‍ഗീസ് മാത്യു (54) എന്നിവര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ ഭാഗത്തു വരികയായിരുന്ന ലോറി മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയില്‍ ക്ലീനര്‍ അകപ്പെടുകയുമായിരുന്നു. ഈ സമയം പിന്നാലെ […]
രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ലോറി കാറിലിടിച്ചായിരുന്നു അപകടം നടന്നത്. തിങ്കളാഴ്ച കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്
രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. തിരൂര്‍ മീനടത്ത് സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ […]
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കുകളില്ല. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു- video
നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരനായ ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാള്‍ മരിച്ചു. സ്പീഡ്ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂനെയില്‍ പ്രശസ്തമായ സാംഗ്വി ചൗക്കിലായിരുന്നു സംഭവം. എസ്യുവിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്നു മരിച്ച ഓംപ്രകാശ്. അദ്ദേഹത്തിന്‍റെ ഭാര്യയും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റതായും ഇയാള്‍ക്കിതുവരെ ബോധം […]
കെഎസ്‌ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം. കാര്‍ ഡ്രൈവറായ ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് ഫാസില്‍ (26) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്‍റെ ഭാര്യ മുംതാസ്, മകള്‍ നുജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഓടയിലേക്കു തെറിച്ച് വീണ നുജുവിനെ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ […]
തീര്‍ത്ഥാടനത്തിന് പോയ കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേര്‍ മരിച്ചു
ഫറോക്ക്: തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങവേ കാര്‍ മറിഞ്ഞ് യുവതിയും പിതാവും മരിച്ചു. മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച് റോഡ് കോവില്‍ക്കാരന്‍റകത്ത് ഷംസുദ്ദീന്‍റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്. പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ […]
തേനിയില്‍ വാഹനാപകടം; 4 മലയാളികള്‍ മരിച്ചു
തേനി: തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വിനോദയാത്രക്ക് പോയ മലപ്പുറം സ്വദേശികളായ അബ്‌ദുള്‍ റഷീദ് (42), ഭാര്യ റസീന (32), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. മകന്‍ ഫായിസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചയോടെ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടം നടന്നത്. നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.







