ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കോട്ടയം അതിരൂപത അംഗമാണ്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഗ്വാളിയോര്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ്.  1978 […]

നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

പനാജി: പ്രമുഖ ബോളിവുഡ് നടി സറീന്‍ ഖാന്‍റെ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഗോവയിലെ മപൂസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപകടം ഡ്രൈവര്‍ അലി അബ്ബാസും നടിയും മാത്രമായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. അപകടം സംഭവിയുടന്‍ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടം നടന്നത് എങ്ങനെയെന്ന കാര്യം വിശദമായി […]

ബാലഭാസ്കറിന്‍റെ മരണം; രക്ത സാമ്പിളുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ അന്വേഷണം ശക്തമാക്കി പോലീസ്. മകന്‍റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബാലഭാസ്കറിന്‍റെ പിതാവ് സി കെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ തെളിവുകള്‍ വീണ്ടും  പരിശോധിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനായി രക്ത സാമ്പിളുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും. അപകടസമയത്ത് ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനുണ്ടായ ആഘാതം എന്നിവ പരിശോധിച്ചും സീറ്റിലും സ്റ്റിയറിംഗിലും ഉള്ള രക്തം ആരുടേതെന്ന് തിരിച്ചറിഞ്ഞും ദുരൂഹത നീക്കാന്‍ കഴിയുമെന്നാണ് […]

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ച് വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ചുള്ള പോസറ്റ് വൈറലാകുന്നു. അപകട സമയം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. ബാലഭാസ്‌കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി , പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍. അസമയം. വിജനമായ റോഡ്. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം. വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും. ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു. അത് അവഗണിച്ച് […]

വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി ശ്രീജ

തിരുവനന്തപുരം: അപകട സമയത്ത് വാഹനമോടിച്ചത് സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ തന്നെയെന്ന് സാക്ഷി ശ്രീജയുടെ മൊഴി. സമീപവാസിയായ ശ്രീജയും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുമാണ് മൊഴി നല്‍കിയത്. നേരത്തെ വാഹനമോടിച്ചത് അര്‍ജുനെന്നു ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയും, ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നു ഡ്രൈവര്‍ അര്‍ജുനും മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25 നു നടന്ന തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ചു നടന്ന വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് പുതിയ സാക്ഷി മൊഴികള്‍. അപകടം നടന്നയുടനെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറിനെ ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് […]

മകന്‍റെ മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്‍റെ അച്ഛന്‍

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്‍റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്‍റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്‍റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്‍റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്‌ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി […]

”സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ”: ഇഷാന്‍ ദേവ്

ബാലഭാസ്‌കറിന്‍റെയും കുഞ്ഞിന്‍റെയും വേര്‍പാട് ലക്ഷ്മി എങ്ങനെ താങ്ങും എന്ന് മലയാളികളായ ഓരോരുത്തര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിഷമങ്ങളൊക്കെ ഉള്ളിലൊതുങ്ങി ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ലക്ഷ്മിയെ വീട്ടില്‍ പോയി കണ്ട വിവരം ബാലഭാസ്‌കറിന്‍റെ അടുത്തസുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് പങ്കുവെക്കുകയാണ്. ലക്ഷ്മിയെ ഒരമ്മയെ പോലെ കാണുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അണ്ണന്‍ പ്രോഗ്രാമിനായി ദൂരത്തേക്ക് പോയിരിക്കുകയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ വീട്ടിലെത്തിയത്. സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ എന്ന് ഇഷാന്‍ […]

സനലിന്‍റെ മരണത്തില്‍ ദുഖം താങ്ങാനാവാതെ അമ്മ

നെയ്യാറ്റിന്‍കര : കാക്കിയുടെ തിളപ്പില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. സനലിന്‍റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്‍റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ […]

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്കിരയായി യുവാവ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ- VIDEO

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡില്‍ വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ […]