മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മങ്കടക്ക് സമീപം പനങ്ങാന്‍കരയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി പനങ്ങാന്‍കരയില്‍ വെച്ച് ലോറിയെ മറികടക്കാന്‍ ഉള്ള ശ്രമത്തിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു ലോറിയുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഹംസക്കുട്ടി, എട്ടുവയസുകാരനായ മകന് ബാദുഷ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹര്‍ഷാന ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പരിക്കേറ്റ ഹംസക്കുട്ടിയുടെ ഭാര്യ റൈന, മകള്‍ ഇഷാന എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tag: car accident
കൊച്ചിയില്‍ ട്രെയ്ലര് ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു
കൊച്ചി : കൊച്ചി വൈറ്റില ദേശീയപാതയില്‍ ട്രെയ്ലര് ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു. പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയിലേക്ക് വരികയായിരുന്ന കാറിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രെയ്ലര് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കില്‍ ജോലി ചെയ്തിരുന്ന […]
ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര് മരിച്ചു
ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. ഡല്‍ഹി രോഹിണിയില്‍ ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി യുടേണ്‍ എടുക്കുന്നതിനിടെ […]
മലപ്പുറത്ത് വാഹനാപകടം; 3 പേര് മരിച്ചു
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില് വാഹനാപകടത്തില്‍ മൂന്ന് മരണം. മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂര്‍ സ്വദേശി ഷിഹാബുദ്ധീന് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2. 45നാണു അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും കൊണ്ടോട്ടിയിലേക്ക് വരവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയായിരുന്നു ഷിഹാബുദ്ദീന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ […]
ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന് തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണിയുടെ ആവശ്യം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്ജുന് രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് […]
ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; ഡ്രൈവര്‍ അര്ജുന് ക്രിമിനല്‍ കേസുകളില്‍ പ്രതി
തിരുവനന്തപുരം: സംഗീത സംവിധായകന് ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്ജുന് രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ അര്‍ജുനെതിരെ കേസുള്ളത്. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കര്‍ നല്കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. […]
കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസും അഗ്നിശമനാസേനയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അതേസമയം മരിച്ചവരുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
കാറിനു മുന്നിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി; ഒരു കുടുംബത്തിലെ 10 പേര് മരിച്ചു
കച്ച്: ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്തു പേര് മരിച്ചു. ഞായറാഴ്ച വൈകുന്നേരം കച്ചിലെ ബച്ചുവയിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവര്‍ ബച്ചുവയില്നിന്ന് ഭുജിലേക്ക് പോകുകയായിരുന്നു. ദേശീയപാതയില്‍ ട്രെയ്ലര് ട്രക്ക് ഡിവൈഡറില്‍ ഇടിച്ച് തെന്നിമാറിയതാണ് അപകടത്തിനു കാരണമായത്. ഡിവൈഡറില്‍ തട്ടി തെന്നിമാറിയ ട്രക്ക് അടുത്ത ലൈനിലേക്ക് കയറി ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില് ഇടിച്ചു. ഈ സമയം പിന്നില്‍നിന്നുവന്ന ട്രക്ക് എസ്യുവിയുടെ പിറകിലും ഇടിച്ചു. രണ്ടു ട്രക്കുകളുടെ ഇടയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. […]
സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍- video
ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തുന്നു . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു അപകടം. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന് (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.