ബി.എസ്സ് 4 വാഹനങ്ങള്‍ 2020 ല്‍ നിര്‍ത്തലാക്കും

2020 മാര്‍ച്ച്‌ 31ന് ശേഷം ഭാരത് സ്റ്റേജ് നാല് നിരവാരത്തിലുള്ള എന്‍ജിനുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇത് നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. വായു മലിനീകരണത്തിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് […]