കൊച്ചി ചീഞ്ഞു നാറുന്നു; മാലിന്യനീക്കം നീളും

കൊച്ചി: ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യ നീക്കം ഒരാഴ്ച കൂടി നിലയ്ക്കും. അടിയന്തര പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷം പ്ലാന്‍റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരാഴ്ച സമയം എടുക്കുമെന്ന് നഗരസഭാ മേയര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്ലാന്‍റിന്‍റെ സുരക്ഷ കൂട്ടാന്‍ തീരുമാനമായി. ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാതിരുന്നതിനെ തുടര്‍ന്ന് നഗരത്തിലെ മാലിന്യനീക്കം നിലച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ജനപ്രതിനിധികളെയും പ്ലാന്‍റ് അധികൃതരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. ഈ സാഹചര്യത്തില്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് […]

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രവര്‍ത്തനം നിലച്ചു; കൊച്ചി നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലേക്ക്

കൊച്ചി: തീപിടുത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രവര്‍ത്തനം നിലച്ചതോടെ കൊച്ചി നഗരത്തിലെ മാലിന്യനീക്കം അവതാളത്തിലായി. റോഡരികിലും ഇടവഴികളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിതുടങ്ങിയതോടെ കൊച്ചിക്കാര്‍ ആശങ്കയിലാണ്. തൃക്കാക്കര മേഖലയിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. പ്ലാന്റിലേക്ക് കൊണ്ടുപോയ വാഹനങ്ങള്‍ തിരിച്ചയച്ചതായി മാലിന്യം നീക്കുന്ന തൊഴിലാളികള്‍ അറിയിച്ചു. കൂടിയാലോചനയ്ക്കുശേഷം മാത്രമേ ഇനി പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കൂവെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമെല്ലാം ദിവസേനയോ കൃത്യമായ ഇടവേളകളിലോ ആണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്‌കരിക്കാനായി കൊണ്ടുപോകാറ്. എന്നാല്‍ നഗരത്തിലെ […]

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം; അട്ടിമറി സംശയിക്കുന്നതായി മേയര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയമുന്നയിച്ച്‌ മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും പടര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞമാസവും […]