‘പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ’: അനൂപ് ചന്ദ്രന്‍

എഴുപത് ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രന്‍ പുറത്തായത്. ഇനി 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്. ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വര്‍ഷം പോലെയാണ് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നുവെന്നും ഈ പാഠശാലയിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഞാനായി തന്നെ 70 ദിവസം […]

പൊട്ടിക്കരഞ്ഞ് ഷിയാസ്; ബിഗ് ബോസിലെ ഹൃദയസ്പര്‍ശിയായ എലിമിനേഷന്‍

ബിഗ്ബോസില്‍ വീണ്ടും ഒരു എലിമിനേഷന്‍ കൂടി വന്നെത്തി. അനൂപ് ചന്ദ്രന്‍, പേളിമാണി, ഷിയാസ് എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷനില്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ബിഗ്ബോസ് ഹൗസില്‍ 70 ദിനം പൂര്‍ത്തിയാക്കുമ്പോള്‍ ഇവരില്‍ ആരു പോയാലും മത്സരാര്‍ഥികള്‍ക്കിടയില്‍ സങ്കടം ഉണ്ടാകുമെന്നത് ഉറപ്പുളള കാര്യം തന്നെയാണ്. എന്നാല്‍ ഇവരില്‍ നിന്ന് ഒരാള്‍ ഇന്ന് പുറത്തു പോകുമെന്ന് ലാലേട്ടന്‍ അറിയിച്ചു. ഇത്തവണ ബിഗ് ബോസിലെ എലിമിനേഷന്‍ കളികള്‍ മുറുകുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു ശക്തമായ ഒരു മത്സരാര്‍ഥിയാണ് ഇത്തവണ […]

എതിരെ കളിക്കുന്നവരെല്ലാം തന്‍റെ ശത്രുക്കളെന്ന് ബിഗ് ബോസില്‍ തുറന്നടിച്ച് ഷിയാസ്

പതിവു പോലെ അപ്രതീക്ഷിത സംഭവങ്ങളുമായി ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. ഷോയില്‍ എങ്ങനെയെങ്കിലുംവിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 65ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടുപോവുന്നത്. രഞ്ജിനി ഹരിദാസായിരുന്നു ബിഗ് ബോസിന്‍റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്. ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് ഷിയാസ് […]

യഥാര്‍ഥ പ്രശ്നക്കാരന്‍ അനൂപ്..! ബിഗ് ബോസ് ഹൗസില്‍ വന്‍ ട്വിസ്റ്റ്

ബിഗ് ബോസ് ഹൗസില്‍ എത്തിയതിനു ശേഷം പല സൗഹൃദങ്ങളും പിരിഞ്ഞിരുന്നു. അതുപോലെ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച സൗഹൃദമായിരുന്നു സാബുവിന്‍റെയും അനൂപിന്‍റെയും. എന്നാല്‍ ഇവര്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇത് ബിഗ്ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. പുതിയ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അനൂപും സാബുവും തമ്മിലുളള അഭിപ്രായ വ്യത്യാസമുണ്ടായത്. ലക്ഷ്വറി ബഡ്ജറ്റില്‍ വിജയിച്ച ടീമങ്ങള്‍ക്ക് മാത്രമേ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി […]

‘അനിയത്തിയെപ്പോലെ കണ്ടവളാണ് അസുഖത്തെക്കുറിച്ച്‌ പറഞ്ഞ് കളിയാക്കിയത്’; പൊട്ടിക്കരഞ്ഞ് അനൂപ്

ടെലിവിഷന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. സക്രീനില്‍ കാണുന്ന പോലെയല്ല തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വമെന്ന് പലരും ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പേളി മാണിയുടെ വഴക്കുകളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. അതേക്കുറിച്ച്‌ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ബഷീറാണ് പുതിയ ക്യാപ്റ്റനായി നിയമിതനായത്. എന്നാല്‍ ബഷീറിന്‍റെ നിയന്ത്രണത്തിലല്ല പല കാര്യങ്ങളും നടക്കുന്നതെന്ന് പേളി ആരോപിച്ചിരുന്നു. അദ്ദേഹത്തിനോട് നേരിട്ടാണ് […]

ബിഗ്‌ ബോസ്സില്‍ നിന്നും രഞ്ജിനി പുറത്ത്; ശ്രീനിയും പേളിയും വിവാഹിതരാവണമെന്ന് താരം

വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന ബിഗ്‌ ബോസ് മലയാളത്തിലും ജനപ്രിയ ഷോയായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോയില്‍ നിന്നും ഓരോ ആഴ്ചയും പുറത്താകാറുണ്ട്. അറുപതു ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത് അവതാരക രഞ്ജിനി ഹരിദാസാണ്. കഴിഞ്ഞ വാരം മുതലേ ഡേഞ്ചര്‍ സോണിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് രഞ്ജിനി. പ്രളയവും മറ്റു ദുരന്തവും കേരളത്തെ ബാധിച്ചപ്പോള്‍ ആ ആഴ്ചയില്‍ എലിമിനേഷന്‍ പരിപാടി മാറ്റി വച്ചിരുന്നു. എന്നാല്‍ അത് രഞ്ജിനിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരെയും പുറത്താക്കാത്തതെന്ന ആക്ഷേപവുമായി വിമര്‍ശകര്‍ രംഗത്ത് […]

ബിഗ്‌ ബോസില്‍ കൂട്ടയടി; ഷിയാസിനെ മണ്ടനെന്ന് വിളിച്ച് രഞ്ജിനിയും അനൂപും

പുറത്താക്കപ്പെട്ട ഹിമ വീണ്ടും ബിഗ്‌ബോസ് ഹൗസിലെത്തി. ഹിമയെ സ്വാഗതം ചെയ്തു കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ഷിയാസിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രഞ്ജിനി രംഗത്തെത്തി. ഷിയാസിന്‍റെത് മണ്ടന്‍ തിരുമാനം ആണെന്ന് രഞ്ജിനി പറഞ്ഞു. ചിക്കന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രഞ്ജിനിയുടെ പ്രതികരണത്തിനെതിരെ ഷിയാസ് പൊട്ടിത്തെറിച്ചു. ഷോ ഓഫ് കാണിക്കാതെ സ്‌ട്രെയിറ്റ് ആയിട്ട് കളിക്കണമെന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. താന്‍ ഭയങ്കര ബുദ്ധിമതിയാണെന്നാണ് രഞ്ജിനിയുടെ വിചാരമെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസിന് അരികിലെത്തിയ രഞ്ജിനി തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു […]

വേദന കടിച്ചമര്‍ത്തി നിന്ന അഞ്ജലി ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി

ബിഗ് ഹൗസിലെത്തി ദിവസങ്ങള്‍ തികയും മുമ്പ് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് നടി അഞ്ജലി. മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയായ ട്രാന്‍സ് വുമണ്‍ അഞ്ജലിക്ക് ആരോഗ്യ കാരണങ്ങളാണ് ബിഗ് ബോസില്‍ തടസമായിരിക്കുന്നത്. കടുത്ത വേദന കാരണം അഞ്ജലി പൊട്ടിക്കരയുകയായിരുന്നു. പിന്നീട് വിവരം സാബുവിനെ അറിയിക്കുകയും സാബു അര്‍ച്ചനയെയും പിന്നീട് ബിഗ്‌ ബോസിനെയും വിവരം അറിയിക്കുകയുമായിരുന്നു. അഞ്ജലിയെ കഴിഞ്ഞ ദിവസം ബിഗ് ബോസ് കൂട്ടിക്കൊണ്ടുപോകുകയും ഒരുദിവസത്തിനു ശേഷം വീട്ടിലേക്ക് വീല്‍ ചെയറില്‍ തിരികെ കൊണ്ടുവരികയുമായിരുന്നു. അഞ്ജലി തിരികെ വരുന്നതായി ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ […]

തന്‍റെ മുഖ്യ ശത്രു അരിസ്റ്റോ സുരേഷ്; പേളിയെ അടിച്ച് ചുമരില്‍ കേറ്റുമെന്ന് ശ്വേത

ബിഗ്‌ബോസ് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതി ഗംഭീരമായ വിവാദ ചര്‍ച്ചകളാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായത്. സുരേഷും ബഷീറും ഷിയാസും തമ്മിലുള്ള സംസാരത്തോടെയാണ് എപ്പിസോഡ് ആരംഭിച്ചത്. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് താനാണെന്ന് സുരേഷ് പറഞ്ഞപ്പോള്‍ ബഷീറും ഷിയാസും ആശ്വസിപ്പിച്ചു. എല്ലാവരും ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ബഷീര്‍ പറഞ്ഞു. അടുത്തതായി കണ്ടത് ദിയയും സുരേഷും തമ്മിലുള്ള സംസാരമാണ്. ശ്വേതയും പേളിയും തമ്മിലുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു സംസാരം. പേളി എല്ലാവരുടേയും മനസിലുള്ളതാണ് പറഞ്ഞതെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ശ്വേത […]

ബിഗ് ബോസിന്‍റെ ചതികള്‍ തുറന്നു പറഞ്ഞ് ഹിമ ശങ്കര്‍

ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതിനോടകം പുറത്തുപോയത്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷന്‍ വഴി പുറത്തായത് ഹിമാ ശങ്കറായിരുന്നു. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയ സുഹൃത്തുക്കളെ … വീണ്ടും സന്തോഷത്തോടെ , സ്നേഹത്തോടെ എന്നെ മനസിലാക്കിയ […]