വേദന കടിച്ചമര്‍ത്തി നിന്ന അഞ്ജലി ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി

ബിഗ് ഹൗസിലെത്തി ദിവസങ്ങള്‍ തികയും മുമ്പ് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് നടി അഞ്ജലി. മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയായ ട്രാന്‍സ് വുമണ്‍ അഞ്ജലിക്ക് ആരോഗ്യ കാരണങ്ങളാണ് ബിഗ് ബോസില്‍ തടസമായിരിക്കുന്നത്.

കടുത്ത വേദന കാരണം അഞ്ജലി പൊട്ടിക്കരയുകയായിരുന്നു. പിന്നീട് വിവരം സാബുവിനെ അറിയിക്കുകയും സാബു അര്‍ച്ചനയെയും പിന്നീട് ബിഗ്‌ ബോസിനെയും വിവരം അറിയിക്കുകയുമായിരുന്നു.

Image result for anjali ameer in bigg boss

അഞ്ജലിയെ കഴിഞ്ഞ ദിവസം ബിഗ് ബോസ് കൂട്ടിക്കൊണ്ടുപോകുകയും ഒരുദിവസത്തിനു ശേഷം വീട്ടിലേക്ക് വീല്‍ ചെയറില്‍ തിരികെ കൊണ്ടുവരികയുമായിരുന്നു. അഞ്ജലി തിരികെ വരുന്നതായി ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടരാനല്ല അഞ്ജലി വരുന്നതെന്നും ആരോഗ്യകാരണങ്ങളാല്‍ അഞ്ജലിക്ക് തുടരാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചതോടെ ബിഗ് ഹൗസ് ശോകമൂകമായി.

അഞ്ജലി പോകുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങള്‍ കഴിയുന്നത്രയും അവരെ സന്തോഷിപ്പിച്ച്‌ തിരികെ അയക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തനിക്ക് യൂറിന്‍ ബ്ലോക്ക് ആയെന്നും കത്തീറ്റര്‍ ഇട്ടാണ് ഇപ്പോള്‍ ഉള്ളതെന്നും അഞ്ജലി സഹ മത്സരാര്‍ഥികളോട് പറഞ്ഞു. ട്രാന്‍സ് സര്‍ജറി നടത്തിയതിന്‍റെ പ്രത്യാഘാതമാവാം ഇതെന്നാണ് സാബുവും അനൂപും ബഷീറും മറ്റും തമ്മില്‍ ചര്‍ച്ച ചെയ്തത്.

Image result for anjali ameer in bigg boss

രഞ്ജിനിയും സാബുവും മുറിയില്‍ നിന്ന് അഞ്ജലിയെ സ്വീകരിച്ചു. ഹൗസിനുള്ളിലേക്കെത്തിയപ്പോള്‍ കയ്യടിച്ചുകൊണ്ടാണ് എല്ലാവരും അവരെ സ്വീകരിച്ചത്. ബിഗ് ഹൗസില്‍ അര്‍ച്ചനയ്ക്കായിരുന്നു അഞ്ജലിയോട് അടുത്ത ബന്ധമുണ്ടായിരുന്നത്. അര്‍ച്ചന പൊട്ടിക്കരഞ്ഞ് അഞ്ജലിയെ ആലിംഗനം ചെയ്തു. അഞ്ജലിയെ വേദനിപ്പിച്ചതില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഥി ക്ഷമ ചോദിച്ചു. എല്ലാവരും ചേര്‍ന്ന് അഞ്ജലിയെ സന്തോഷിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍ ചെയ്തു.

വളരെ സത്യസന്ധയായ കുട്ടിയാണന്ന് അനൂപ് പറഞ്ഞു. അവളെ അകറ്റി നിര്‍ത്താനാണ് താന്‍ ആദ്യം ശ്രമിച്ചതെന്നും എന്നാല്‍ പിന്നീട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ തോന്നിയതായും സുരേഷ് പറഞ്ഞു. അഞ്ജലിക്ക് വേണ്ടി ശ്രീനിഷ് ഡാന്‍സ് ചെയ്ത് റൊമാന്‍റിക്ക് ആയി പെര്‍ഫോം ചെയ്തു. പേളിയാണ് പാട്ടു പാടിയത്. കരഞ്ഞുകൊണ്ടാണ് എല്ലാവരും അഞ്ജലിയെ യാത്രയാക്കിയത്. വൈകാരിക നിമിഷങ്ങള്‍ ആയിരുന്നു ബിഗ്‌ബോസ് ഷോയില്‍ അരങ്ങേറിയത്.

prp

Related posts

Leave a Reply

*