ബിഗ്‌ ബോസ്സില്‍ നിന്നും രഞ്ജിനി പുറത്ത്; ശ്രീനിയും പേളിയും വിവാഹിതരാവണമെന്ന് താരം

വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന ബിഗ്‌ ബോസ് മലയാളത്തിലും ജനപ്രിയ ഷോയായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോയില്‍ നിന്നും ഓരോ ആഴ്ചയും പുറത്താകാറുണ്ട്. അറുപതു ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത് അവതാരക രഞ്ജിനി ഹരിദാസാണ്.

കഴിഞ്ഞ വാരം മുതലേ ഡേഞ്ചര്‍ സോണിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് രഞ്ജിനി. പ്രളയവും മറ്റു ദുരന്തവും കേരളത്തെ ബാധിച്ചപ്പോള്‍ ആ ആഴ്ചയില്‍ എലിമിനേഷന്‍ പരിപാടി മാറ്റി വച്ചിരുന്നു. എന്നാല്‍ അത് രഞ്ജിനിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരെയും പുറത്താക്കാത്തതെന്ന ആക്ഷേപവുമായി വിമര്‍ശകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ രഞ്ജിനി പുറത്തായിക്കഴിഞ്ഞു.

പുറത്താകുന്ന താരം താന്‍ ഇത് വരെ വിവാഹിതയാകാത്തതിന്റെ കാരണവും വെളിപ്പെടുത്തി. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ ശ്രീനിയും പേളിയും വിവാഹിതരാവണമെന്ന ആഗ്രഹം പങ്കുവച്ചിട്ടുണ്ട്. ഇവര്‍ വിവാഹിതരായല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ താനായിരിക്കുമെന്നും താരം പറയുന്നു. വിവാഹമെന്നത് കുട്ടിക്കളിയല്ല ഗൗരവമായെടുക്കേണ്ട കാര്യമാണ്.

ജീവിതത്തില്‍ തനിക്ക് ഇതുവരെയും എടുക്കാന്‍ കഴിയാത്ത തീരുമാനമാണ് വിവാഹമെന്നും 36 കാരിയായിട്ടും താന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണവും ഇതാണെന്നും രഞ്ജിനി പറഞ്ഞു.

prp

Related posts

Leave a Reply

*