ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്: രഞ്ജിനി ഹരിദാസ്- video

ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്‍റെ അര്‍ത്ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു. ‘ഫെമിനിസത്തിന്‍റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്‍റേതും പെണ്ണിന് പെണ്ണിന്‍റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ […]

ബിഗ്‌ ബോസ്സില്‍ നിന്നും രഞ്ജിനി പുറത്ത്; ശ്രീനിയും പേളിയും വിവാഹിതരാവണമെന്ന് താരം

വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന ബിഗ്‌ ബോസ് മലയാളത്തിലും ജനപ്രിയ ഷോയായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോയില്‍ നിന്നും ഓരോ ആഴ്ചയും പുറത്താകാറുണ്ട്. അറുപതു ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത് അവതാരക രഞ്ജിനി ഹരിദാസാണ്. കഴിഞ്ഞ വാരം മുതലേ ഡേഞ്ചര്‍ സോണിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് രഞ്ജിനി. പ്രളയവും മറ്റു ദുരന്തവും കേരളത്തെ ബാധിച്ചപ്പോള്‍ ആ ആഴ്ചയില്‍ എലിമിനേഷന്‍ പരിപാടി മാറ്റി വച്ചിരുന്നു. എന്നാല്‍ അത് രഞ്ജിനിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരെയും പുറത്താക്കാത്തതെന്ന ആക്ഷേപവുമായി വിമര്‍ശകര്‍ രംഗത്ത് […]

ബിഗ്‌ ബോസില്‍ കൂട്ടയടി; ഷിയാസിനെ മണ്ടനെന്ന് വിളിച്ച് രഞ്ജിനിയും അനൂപും

പുറത്താക്കപ്പെട്ട ഹിമ വീണ്ടും ബിഗ്‌ബോസ് ഹൗസിലെത്തി. ഹിമയെ സ്വാഗതം ചെയ്തു കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ഷിയാസിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രഞ്ജിനി രംഗത്തെത്തി. ഷിയാസിന്‍റെത് മണ്ടന്‍ തിരുമാനം ആണെന്ന് രഞ്ജിനി പറഞ്ഞു. ചിക്കന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രഞ്ജിനിയുടെ പ്രതികരണത്തിനെതിരെ ഷിയാസ് പൊട്ടിത്തെറിച്ചു. ഷോ ഓഫ് കാണിക്കാതെ സ്‌ട്രെയിറ്റ് ആയിട്ട് കളിക്കണമെന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. താന്‍ ഭയങ്കര ബുദ്ധിമതിയാണെന്നാണ് രഞ്ജിനിയുടെ വിചാരമെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസിന് അരികിലെത്തിയ രഞ്ജിനി തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു […]

‘ഒരു വ്യക്തിയെന്ന നിലയില്‍ ക്രൂരമാണ് അനൂപിന്‍റെ വാക്ക്’; അനൂപിനെതിരെ രഞ്ജിനി

ആമേനിലെ പാട്ടൊടെ പതിനൊന്നാം ദിവസം ആരംഭിച്ചു. മത്സരാർത്ഥികളെല്ലാം ഉറക്കത്തു നിന്നും എഴുന്നേറ്റ് ഡാന്‍സ് ചെയ്തു. എന്നാല്‍ ഏത് പാട്ടാണെന്ന് അർച്ചനയ്ക്ക് മനസിലായില്ല. ലക്ഷ്വറി ടാസ്കില്‍ പരാജയപ്പെട്ടതിനാല്‍ ഈ ആഴ്ച്ച ടാക്സ്കോ പണമോ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ആരുടെ കയ്യിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചു. കൂടുതലുള്ളയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാം. എല്ലാവരും അവരവരുടെ കയ്യിലുള്ള രൂപ എത്രയാണെന്ന് പറഞ്ഞു. ഏറ്റവും കൂടുതലുണ്ടായിരുന്നത് അനൂപിന്‍റെ പക്കലായിരുന്നു. ഏറ്റവും കുറവ് സാബുവിന്‍റെ കയ്യിലും. തനിക്ക് […]