ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹോസ്റ്റലിലെ ശുചിമുറിയുടെ വരാന്തയില്‍ സാനിറ്ററി നാപ്കിന്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവം വിവാദമാവുന്നു. ഡോ.എച്ച്.എസ്.ഗൗര്‍ കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി വൈസ് ചാന്‍സലറെ സമീപിച്ചത്. ശുചിമുറിയിലേക്ക് നീളുന്ന വരാന്തയില്‍ ഉപയോഗിച്ചുപേക്ഷിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തുകയും, അവരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍, വാര്‍ഡനോട് അന്വേഷിച്ചപ്പോള്‍ അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ അറിയിച്ചു. […]
Tag: bhoppal
മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്ന നിലയില്‍
ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശികളായ ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. ഭോപാല്‍ നര്‍മദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയെയാണ് കൊല നടന്നതെന്നാണ് സംശയിക്കുന്നത്. മാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ വീട്ടുവേലക്കാരനാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ജി.കെ. നായര്‍. ഗോമതി സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായി ജോലി ചെയിതിരുന്നു.
വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി വെട്ടി കൊലപ്പെടുത്തി
ഭോപ്പാല്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മയിലാണ് പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയെ തലയറുത്തു കൊലചെയ്തതത്. വ്യാഴാഴ്ചയാണ് സംഭവം. ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്കൂളില്‍ എത്തിയതായിരുന്നു പൂജ. ഈ സമയം പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്‍കഴുത്തില്‍ വെട്ടുകയായിരുന്നു. സ്കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അധ്യാപകന് മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം […]
മുലപ്പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു
ഭോപ്പാല്‍: മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയുടെ കരച്ചില്‍ അമ്മയെ അസ്വസ്ഥതയാക്കി. ദേഷ്യം സഹിക്കാനാകാതെ അടുക്കളയില്‍ നിന്നും അരിവാള്‍ എടുത്തു കൊണ്ടുവന്ന് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ […]
‘ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ രഹസ്യബന്ധത്തിന് തയ്യാറാകണം’; ഡോക്ടര്‍ കുടുങ്ങി
ഭോപ്പാല്‍: കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്നി നഴ്സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. പരിശീലനം പൂര്‍ത്തിയായതോടെ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് പറഞ്ഞതോടെ തന്നെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഡോക്ടര്‍ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് പലതവണ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ […]
മുപ്പത്തിയഞ്ചുകാരന്‍റെ വയറിനുള്ളില്‍ അഞ്ച് കിലോയുടെ ഇരുമ്പ്!
ഭോപ്പാൽ: മധ്യപ്രദേശുകാരനായ യുവാവിന്‍റെ വയറിനുള്ളില്‍ അഞ്ച് കിലോയുടെ ഇരുമ്പ്. സാത്‌ന ജില്ലയിലെ മുഹമ്മദ് മക്‌സുദ് എന്ന മുപ്പത്തിയഞ്ചുകാരന്‍റെ വയറിനുള്ളില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇരുമ്പ് വസ്തുക്കള്‍ പുറത്തെടുത്തത്. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് മക്‌സൂദിനെ നവംബര്‍ 18 ന് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എക്‌സ്‌റേയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ […]
ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 12 കാരി കുഞ്ഞിന് ജന്മം നല്‍കി
ഭോപാല്‍: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ പന്ത്രണ്ടുവയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലാണ് സംഭവം. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കുട്ടിയും മാതാപിതാക്കളും അറിയുന്നത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി പെണ്‍കുട്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ആഗസ്തിലാണ് അകന്ന ബന്ധുവായ 21 വയസ്സുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് […]






