വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ’96’ കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് 96. തമിഴില്‍ വലിയ വിജയമായ 96ന്‍റെ കന്നഡ, തെലുങ്ക് റീമേക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96 ന്‍റെ കന്നഡ റീമേക്കിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ […]
Tag: Bhavana
ജാനുവായി ഭാവനയെത്തുന്നു; ഇത് ’99’….!
തമിഴ് ചലച്ചിത്ര ലോകത്ത് മാത്രമല്ല, മലയാളത്തിലും കന്നഡയിലും തെലുങ്കിലുമൊക്കെ ശ്രദ്ധ നേടിയ ചിത്രമാണ് ’96’. ജാനുവും റാമും ആരാധകര്‍ക്കിടയില്‍ ഹരമായി. ഇപ്പോഴിതാ ഈ വിജയ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ’99’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രമാകാന്‍ പോകുന്നത് മലയാളികളുടെ പ്രിയനടി ഭാവനയാണ്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഗണേഷും അവതരിപ്പിക്കും. പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. സാധാരണയായി റീമേക്കുകളോട് താല്‍പര്യമില്ലാത്ത […]
നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു
ബെംഗളൂരു:കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു […]
‘എന്തുമാത്രം സാധ്യതകളുണ്ടെന്ന് ചിന്തിക്കാതെ അത്തരം സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്’: ഭാവന
ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്‍റെ സ്ഥാനം തെളിയിച്ച നടിയാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമ എന്നത് എന്നും തന്‍റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡ ചിത്രം തഗരുവാണ് വിവാഹശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം. ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്ത […]
കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റി; വീഡിയോയുടെ വാസ്തവം?
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഭാവനയുടെ വിവാഹം കഴിഞ്ഞദിവസം തൃശൂരില്‍ വെച്ച് നടന്നത്. സിനിമാലോകം ഒന്നടങ്കം സാക്ഷ്യംവഹിച്ച ആ മംഗളകര്‍മ്മം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടയില്‍ കല്യാണത്തിനെത്തിയ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്‍റെ വാസ്തവം വെളിപ്പെടുത്തിക്കൊണ്ട് മൃദുല തന്നെ രംഗത്തുവന്നിരിക്കുകയാണ്. . സംഭവത്തെപ്പറ്റി ആളുകളുടെ തെറ്റിദ്ധാരണ മാറ്റുന്ന മൃദുലയുടെ വിശദീകരണം ഇങ്ങനെ- ”കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം […]
ഏറെ കാത്തിരിപ്പിനൊടുവില്‍ ഭാവന-നവീന്‍ വിവാഹം ഇന്ന്
തൃശ്ശൂര്‍: ആരാധകര്‍ കാത്തിരുന്ന നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍. രാവിലെ ഒമ്പതിന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തി. ഇതോടെ നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു വിരാമമായി. ജവഹർ ഓഡിറ്റോറിയത്തിൽ വച്ചാണ് മറ്റ് ചടങ്ങുകൾ. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. സിനിമാ രംഗത്തു നിന്നുള്ളവർക്ക് വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. […]
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അടുത്തയാഴ്ച ഭാവനയ്ക്ക് മാംഗല്യം
മലയാള സിനിമാ ലോകവും മലയാളികളും കാത്തിരുന്ന ആ ദിനം വന്നെത്തി. മലയാള സിനിമതാരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. ഡിസംബര്‍ 22 ന് തൃശൂരില്‍ വെച്ച് കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. മാര്‍ച്ച് 9 ന് നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. […]
ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായി ഭാവന-VIDEO
നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത വിവാഹചടങ്ങുകളില്‍ താരമായത് ഭാവനയായിരുന്നു. വീഡിയോ. മാലഖയെപ്പോലെ തൂവെള്ള വസ്ത്രം അണിഞ്ഞാണ് ഭാവന വിവാഹത്തിന് എത്തിയത്. മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്. സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിവരില്‍ പ്രമുഖര്‍. അരുണ്‍ ആനന്ദ് രാജ് ആണ് ജ്യോതി കൃഷ്ണയുടെ വരന്‍. നടി രാധികയുടെ സഹോദരനാണ് […]
ഭാവനയുടെ ‘തഗുരു’ സിനിമയുടെ ടീസര്‍ പുറത്ത്
മലയാളികളുടെ പ്രിയതാരം ഭാവന നായികയാകുന്ന പുതിയ കന്നഡ ചിത്രമാണ് ‘തഗരു’. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആദം ജോണിന് ശേഷമുള്ള ഭാവനയുടെ കന്നഡ ചിത്രമാണ് തഗരു. ദുനിയ സൂരി സംവിധാനം ചെയുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറാണ് നായകനാകുന്നത്. മന്‍വിത ഹരീഷ്, ധനഞ്ജയ്, വസിഷ്ട സിംഹ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മഹന്‍ സിംഹയുടേതാണ് ഛായാഗ്രഹണം. ചരണ്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വീനസ് എന്‍റര്‍ടൈനേഴ്സിന്‍റെ ബാനറില്‍ ശ്രീകാന്ത് കെപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഈ മാസമുണ്ടാകുമെന്ന് അണിയറ […]
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ ഗാനം കാണാം
ഡ്വഞ്ചേര്സ് ഓഫ് ഓമനക്കുട്ടനിലെ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിതാണ് ഗാനം