മ​ധു​വി​ന്‍റെ​യും അ​വ​ന്‍ അ​നു​ഭ​വി​ച്ച വി​ശ​പ്പി​ന്‍റെ​യും കണ്ണീരോർമ്മകൾക്ക് ഇ​ന്ന് ഒരു വ​യ​സ്

പാലക്കാട്: മനു​ഷ്യ മ​നഃ​സാ​ക്ഷി​യെ അ​ഗാ​ധ ദുഃ​ഖ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു ഇ​ന്നു ഒ​രു വ​ര്‍​ഷം. 2018 ഫെബ്രു​വ​രി 22 നായിരുന്നു മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് ആദിവാ​സി യുവാവ് മു​ക്കാ​ലി ക​ടു​ക​മ​ണ്ണ ഊരിലെ മ​ധു (27) ക്രൂരമായി മർദ്ദനമേറ്റ് മരണത്തിനു കീഴടങ്ങിയത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ഒരു കൂട്ടർ ചേർന്ന് മർദ്ദിച്ചു. ഒടുവിൽ മർദ്ദിച്ചവർ തന്നെ പോ​ലീ​സി​നു കൈമാറുകയായിരുന്നു. എന്നാൽ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുമ്പോഴേക്കും മ​ധു​വി​ന്‍റെ മര​ണം സംഭവിച്ചിരുന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ധു​വി​ന്‍റെ മ​ര​ണം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വരെ വാ​ര്‍​ത്ത​യാ​യി. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ മ​ര്‍​ദ്ദന​മേ​റ്റ​തി​നു പു​റ​മെ […]

അട്ടപ്പാടി മധു കേസ്: 16 പ്രതികള്‍ക്കും ജാമ്യം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് കോടതി നിര്‍ദ്ദേശിക്കുന്ന ഉപാധികള്‍. മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (34), കല്‍കണ്ടി കുന്നത്ത് അനീഷ് […]

മധുവിന്‍റെ കൊലപാതകം: കേസന്വേഷണത്തില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഹൈക്കോടതി. പ്രാഥമികാന്വേഷണത്തില്‍ ആരോപിതരായവരെ പ്രതി ചേര്‍ത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിനോട് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധുവിനെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് […]

മധുവിന്‍റെ കൊലപാതകം: എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

അഗളി: ആള്‍ക്കൂട്ട അക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.   മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. ഇതില്‍ മേച്ചേരി ഹുസൈന്‍ എന്നയാള്‍ മധുവിന്‍റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികള്‍ […]

ചികിത്സക്ക് പകരം പൂജയും വഴിപാടും; ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സക്ക് പകരം പൂജയും വഴിപാടും നടത്തിയ ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ തച്ചംപടി ഊരിലെ മസണന്‍റെ മകന്‍ മണി(19) ആണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിയായ മണിയെ കടുത്ത പനിയെത്തുടര്‍ന്ന് മാര്‍ച്ച്‌ മൂന്നിനാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ബന്ധുക്കളെത്തി മണിയെ തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ ചികിത്സ നല്‍കാതെ പൂജയും വഴിപാടും രോഗം മാറാനായി നടത്തുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പോയെങ്കിലും കിടത്തി ചികിത്സിക്കാതെ വീട്ടിലേക്ക് […]

മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട്​ ‘കെ​ല്‍​സ’ ചു​മ​ത​ല​യു​ള്ള ഹൈ​കോ​ട​തി ജ​ഡ്​​ജി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ന​ല്‍​കി​യ ക​ത്ത്​ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സര്‍ക്കാറിനോട്​ വിശദീകരണം തേടിയത്​. ​ക​ത്ത്​ […]

മധുവിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജചിത്രം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട  ആദിവാസി യുവാവ് മധുവിന്‍റെതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ഫൈസി ഡെന്‍സന്‍ എന്നയാളുടെ ഫോട്ടോയാണ് മധുവിന്‍റെതെന്ന പേരില്‍ പ്രചരിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ ധന്യാരാമന്‍ ആണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. മധുവിന്‍റെ കുടുംബക്കാരുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കിയിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. മധു പഠനകാലത്തും ശേഷവും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കെഐഎച്ച്‌ആര്‍ഡി എന്ന സ്ഥാപനത്തില്‍ ഒന്നിച്ചുപഠിച്ച സഹപാഠികളുടെ ഗ്രൂപ്പ് ഫോട്ടോ എന്ന പേരിലാണ് ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിലുള്ളത് […]

മധുവിന്‍റെ മരണത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍

കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഐ സപ്പോര്‍ട്ട്കേരള ആദിവാസീസ്’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരെണ്ണമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്‍റെ കൊലപാതകം. കുട്ടികളും […]

മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

പാലക്കാട്: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മോഷണമാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കനുള്ള […]

മധുവിന്‍റെ കൊലപാതകത്തില്‍ വനം വകുപ്പിനും പങ്കുണ്ടെന്ന്

പാലക്കാട്​: അട്ടപ്പാടി മുക്കാലിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് യുവാവിന്‍റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വനത്തില്‍ രണ്ടു കിലോമീറ്ററിലധികം ഉള്ളിലുള്ള ഗുഹയിലാണ്​ മധു കഴിഞ്ഞിരുന്നത്​. നാട്ടുകാര്‍ കാട്ടിനുള്ളില്‍ കയറി മധുവിനെ പിടികൂടി മര്‍ദിച്ചവശനാക്കി മുക്കാലിയിലെത്തിക്കുകയായിരുന്നു. കാടിനുള്ളില്‍ കയറണമെങ്കില്‍ വനം വകുപ്പ്​ ഉദ്യോഗസ്​ഥരെ തിരിച്ചറിയില്‍ കാര്‍ഡ്​ കാണിച്ച്‌​ ബോധ്യപ്പെടുത്തണം. അതിനാല്‍ തന്നെ അമ്പതിലധികം പേര്‍ കാട്ടിനുള്ളില്‍ കയറിയത്​ […]