മ​ധു​വി​ന്‍റെ​യും അ​വ​ന്‍ അ​നു​ഭ​വി​ച്ച വി​ശ​പ്പി​ന്‍റെ​യും കണ്ണീരോർമ്മകൾക്ക് ഇ​ന്ന് ഒരു വ​യ​സ്

പാലക്കാട്: മനു​ഷ്യ മ​നഃ​സാ​ക്ഷി​യെ അ​ഗാ​ധ ദുഃ​ഖ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു ഇ​ന്നു ഒ​രു വ​ര്‍​ഷം. 2018 ഫെബ്രു​വ​രി 22 നായിരുന്നു മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് ആദിവാ​സി യുവാവ് മു​ക്കാ​ലി ക​ടു​ക​മ​ണ്ണ ഊരിലെ മ​ധു (27) ക്രൂരമായി മർദ്ദനമേറ്റ് മരണത്തിനു കീഴടങ്ങിയത്.

മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ഒരു കൂട്ടർ ചേർന്ന് മർദ്ദിച്ചു. ഒടുവിൽ മർദ്ദിച്ചവർ തന്നെ പോ​ലീ​സി​നു കൈമാറുകയായിരുന്നു. എന്നാൽ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുമ്പോഴേക്കും മ​ധു​വി​ന്‍റെ മര​ണം സംഭവിച്ചിരുന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ധു​വി​ന്‍റെ മ​ര​ണം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വരെ വാ​ര്‍​ത്ത​യാ​യി. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ മ​ര്‍​ദ്ദന​മേ​റ്റ​തി​നു പു​റ​മെ പോലീ​സി​ന്‍റെ​യും മ​ര്‍​ദ്ദന​മേ​റ്റ​താ​യി ആ​രോ​പ​ണം ഇ​ന്നും നി​ല​നില്‍ക്കുന്നു. മ​ധു മ​രി​ച്ചി​ട്ട് ഒ​രു വ​ര്‍​ഷം തി​ക​ഞ്ഞി​ട്ടും ഇ​തു​വ​രെ കേസിന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി​യി​ട്ടി​ല്ല.

കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​നു​ള​ള തീ​രു​മാ​നം പ്ര​തി​ഫ​ല​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​തും മ​ണ്ണാ​ര്‍​ക്കാ​ട് എ​സ് സി ​എ​സ് ടി ​കോ​ട​തി​യി​ല്‍ സ്ഥി​രം ജ​ഡ്ജി​യി​ല്ലാ​ത്ത​തു​മാ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ സ​ര്‍​ക്കാ​ര്‍ മാ​റ്റി​യ​ത്. ഇ​തോ​ടെ വി​ചാ​ര​ണ വൈകുകയാ​യി​രു​ന്നു.

prp

Related posts

Leave a Reply

*