ലിംഗ സമത്വത്തിന് വേണ്ടി കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി, മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്‍റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍പ്പിന്‍റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തില്‍ ചെറുത്തുനില്‍പ്പിന്‍റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവര്‍ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയില്‍ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം […]

പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോട തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു അഷിത. ചെറുകഥാകൃത്തും, കവയത്രിയും, വിവര്‍ത്തകയുമായിരുന്നു അഷിത. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5നായിരുന്നു ജനനം. ദില്ലിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജീവിതത്തിന്‍റെ നേര്‍ചിത്രം വരച്ചുകാട്ടുന്നവയായിരുന്നു അഷിതയുടെ രചനകള്‍. കഥ, കവിത, […]