ഇര പറഞ്ഞതൊന്നും ശരിയല്ലെന്ന് മനസിലായിട്ടാണോ മഞ്ജു നേരത്തെ തന്നെ സ്ഥലം കാലിയാക്കിയത്: സംഗീത ലക്ഷ്മണ

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം മുറുകുമ്പോള്‍ നടനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. യുവനടി പറഞ്ഞ പരാതി മുഴുവന്‍ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ് അമ്മയിലെ നടിമാര്‍ പിന്തുണയ്ക്കാത്തതെന്ന് സംഗീത ലക്ഷ്മണ പറഞ്ഞു. സ്ത്രീത്വം എന്നത് അല്പമെങ്കിലും കൈവശമുണ്ടെങ്കില്‍ കോടതിയെ സ്വാധീനിക്കാനുള്ള ഗിമ്മിക്‌സുമായി പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്കെന്ന് ഇരയെയും കൂട്ടുകാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ് സംഗീത. സംഗീത ലക്ഷ്മണയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍: അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് […]

നോമിനേഷന്‍ നല്‍കുന്നതില്‍നിന്നും പിന്തിരിപ്പിച്ചു, അമ്മയ്‌ക്കെതിരെ പാര്‍വ്വതിയും പത്മപ്രിയയും

താരസംഘടന അമ്മയ്‌ക്കെതിരെ നടി പാര്‍വ്വതിയും പത്മപ്രിയയും വീണ്ടും രംഗത്ത്. സംഘടനയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, അതിന് സാധിച്ചില്ല. നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പാര്‍വതിയും പത്മപ്രിയയും പറയുന്നത്. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികതയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് നോമിനികളാണെന്നും പാര്‍വ്വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തയച്ചിട്ടുണ്ട്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും […]

തനിക്കുള്ള വിമര്‍ശനമായിട്ടെങ്കിലും മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെഫ്ക തനിക്കയച്ച തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഫെഫ്ക പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഷിഖ് അബു പരസ്യമായി പറഞ്ഞ ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും പറയാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സംഘടനയില്‍ ഉന്നയിക്കണമെന്നും ഫെഫ്ക ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിഖ് എത്തിയത്. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെ […]

അച്ഛനെതിരായ അച്ചടക്ക നടപടി ഇനിയെങ്കിലും പിന്‍വലിക്കണം: ഷമ്മി തിലകന്‍

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിനെ ‘അമ്മ’പുറത്താക്കിയ വാര്‍ത്ത ലണ്ടനിലും ഹിറ്റ്

ലണ്ടന്‍: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ചിത്ര സഹിതം വാര്‍ത്തയായി. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധം’ എന്ന തലക്കെട്ടിലാണ് സുദീര്‍ഘമായ വാര്‍ത്ത വന്നത്. അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്‌താവനയും തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്. സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കേസ് തീരുന്നതിന് മുമ്ബ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം […]

മോഹന്‍ലാലിന്‍റെ വീടിനുമുമ്പില്‍ റീത്ത് വെച്ച്‌ പ്രതിഷേധം

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താരത്തിന്‍റെ ഗേറ്റിന് മുന്നില്‍ റീത്ത് വച്ചു. അമ്മയ്‌ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡുകളുമായി എത്തിയ പ്രവര്‍ത്തകര്‍ താരത്തിന്‍റെ വീട് ഉപരോധിച്ചു. പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. അതേസമയം, വിഷയത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോഹന്‍ലാലിന് പിന്തുണയുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് […]

അ​വ​ള്‍​ക്കൊ​പ്പ​മ​ല്ല, ഞാ​നും അ​വ​ളാ​ണ്; ഉൗ​ര്‍​മി​ള ഉ​ണ്ണി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടി​ല്ലെ​ന്ന് ദീ​പ നി​ശാ​ന്ത്

കൊ​ച്ചി: ന​ടി ഉൗ​ര്‍​മി​ള ഉ​ണ്ണി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​നി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​രി ദീ​പ നി​ശാ​ന്ത്. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്കു, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ന്‍ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഉൗ​ര്‍​മി​ള​യ്ക്കൊ​പ്പം വേ​ദി പങ്കിടാനില്ലെ​ന്നു ദീ​പ വ്യ​ക്ത​മാ​ക്കി​യ​ത്. അ​മ്മ​യി​ലേ​ക്കു ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യ്ക്കു ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ തു​ട​ക്ക​മി​ട്ട​ത് ഉൗ​ര്‍​മി​ള ഉ​ണ്ണി​യാ​യി​രു​ന്നു. ഉൗ​ര്‍​മി​ള ഉ​ണ്ണി പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ല്‍ ജൂ​ലൈ ഒ​ന്നി​നു കോ​ഴി​ക്കോ​ടു ന​ട​ക്കു​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​വാ​ര്‍​ഡ് ദാ​ന​ച്ച​ട​ങ്ങി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​മെ​ന്നും അ​വ​ളോ​ടൊ​പ്പ​മ​ല്ല, താ​നും അ​വ​ളാ​ണ് എ​ന്ന […]

‘ഞാന്‍ അവര്‍ക്കൊപ്പം’: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

താരസംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനെ പിന്തുണച്ച്‌ നടന്‍ പൃഥ്വിരാജ്. രാജി വെച്ച നാലു പേരെയും പൂര്‍ണമായും മനസ്സിലാക്കിയ ആളാണ് താന്‍. അവരുടെ തീരുമാനത്തെ ഞാന്‍ മനസിലാക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം എനിക്കില്ല. പറയേണ്ട ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറയേണ്ടത് ഞാന്‍ പറഞ്ഞിരിക്കും. ആ നാല് നടിമാരെയും കുറ്റപ്പെടുത്തുന്നവരുണ്ടാകും. എന്നാല്‍ താന്‍ അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും താന്‍ നടിമാര്‍ക്കൊപ്പമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത്. […]

‘അമ്മ’യില്‍ സജീവമല്ല,​ ജനസേവനമാണ് ജോലി: സുരേഷ് ഗോപി

തൃശൂര്‍: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ നടന്‍ സുരേഷ് ഗോപി വിസമ്മതിച്ചു. അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനസേവനമാണ് തന്റെ ദൗത്യം. അത് നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച്‌ പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട് – സുരേഷ് […]

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. യോഗത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയും എടുത്ത തീരുമാനമാണിതെന്നാണ് നടിമാരും അമ്മയുടെ ആജീവനാന്ത അംഗങ്ങളുമായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ താരസംഘടനയുടെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കിയ കത്തില്‍ പറയുന്നത്. തീരുമാനം പുനപരിശോദിക്കുന്നതിനായി വീണ്ടും അമ്മയുടെ ജനറല്‍ബോഡിയോഗം വിളിക്കണം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും […]