കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെ തള്ളി കമല്‍ഹസന്‍. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിലെ വനിതാ കുട്ടായ്മയായ ഡബ്ല്യുസിസിക്ക് താരം പിന്തുണ അറിയിക്കുകയും ചെയ്തു. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കാനാണു സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ […]
Tag: AMMA ORGANIZATION
മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് അമര്‍ഷമുണ്ടെന്ന് രമ്യ നമ്ബീശന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം താന്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും, വാക്കാല്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്തില്ലേയെന്ന് അവര്‍ ചോദിച്ചു. പരാതി എഴുതി നല്‍കിയാലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പത്രസമ്മേളനം കണ്ടതോടെ തനിക്ക് മനസിലായെന്നും അവര്‍ വ്യക്തമാക്കിയതായി രമ്യ വ്യക്തമാക്കി.’വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷം […]
അമ്മ വിവാദം; സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ബാലന്‍
തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു . ഇതിന്‍റെ മുന്നോടിയായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി […]
റിമയും ഗീതു മോഹന്‍ദാസും അമ്മയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് ഇടവേള ബാബു
കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അമ്മയില്‍ നിന്നും രാജിവച്ചതെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും ഇക്കാര്യം സ്ഥിരീകരിക്കുന്നത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അമ്മയുടെ […]
കുറ്റവിമുക്തനാക്കും’വരെയും ദിലീപ് പുറത്തുതന്നെയെന്ന് മോഹന്‍ലാല്‍
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്‍റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്‍റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ […]
അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍
കൊച്ചി: വിവാദങ്ങളില്‍ അകപ്പെട്ട് നില്‍ക്കെ താരസംഘടനയായ അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ നടക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ നിലനിര്‍ത്താനെടുത്ത തീരുമാനം വിവാദമായത് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ സീരിയല്‍ നടി നിഷ സാരംഗിന് സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മോഹന്‍ലാലിന് പുറമെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടീവ് […]
താൻ ദിലീപിനെതിരല്ല, ദിലീപിന്‍റെത് മാന്യമായ നിലപാടെന്ന് രഞ്ജിനി
നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടി രഞ്ജിനി ശക്തമായ പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. എന്നാൽ ഇപ്പോൾ, തന്‍റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയാണ് രഞ്ജിനി. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. രഞ്ജിനിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങളുമായെത്തി. ഇത് സിനിമയ്ക്കുള്ളിലെ സിനിമയാണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ നമുക്ക് കാത്തിരുന്ന് കാണാം എന്ന് രഞ്ജിനിയും പ്രതികരിച്ചു. ദിലീപിനൊപ്പം നടി അഭിനയിച്ച റിങ്മാസ്റ്റർ […]
‘പീഡനവീരന്മാരെ സുഖിപ്പിച്ച് മകള്‍ക്ക് ചാന്‍സ് ഒപ്പിക്കലാണ് തള്ളയുടെ പണി’;ഊർമിള ഉണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള ഉണ്ണിയായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റു വാങ്ങിയത്. വിഷയം മാധ്യമങ്ങള്‍ നേരിട്ടാരാഞ്ഞപ്പോള്‍ പരസ്പര ബന്ധമില്ലാതെ മറുപടി പറയുക കൂടി ചെയ്തതോടെയാണ് ഊര്‍മ്മിള ഉണ്ണിക്കെതിരെ സോഷ്യൽമീഡിയയിൽ കടന്നാക്രമണം ഉണ്ടായത്. ഊര്‍മ്മിളയുടെ ഫെയ്‌സ്ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ ആദ്യ ആക്രമണം. തുടർന്ന് ഊർമിള ഉണ്ണിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും വിടാതെ പിടിച്ചു രോഷം തീർക്കുകയാണ് സൈബർ ലോകം. ഇപ്പോൾ മകൾ ഉത്തര ഉണ്ണിയുടെ ഫെയ്‌സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തുകയാണ് സോഷ്യല്‍ […]
താനും പൃഥ്വിയും യോഗത്തില്‍ പങ്കെടുത്തെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം: രമ്യ നമ്ബീശന്‍
കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വുരുദ്ധമാണെന്ന് നടി രമ്യ നമ്പീശന്‍. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും രമ്യ പറഞ്ഞു. രമ്യയും പൃഥ്വിരാജും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെതിരെ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ. സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. […]
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ കൊഞ്ചിക്കുഴയുന്ന നടിക്കെതിരെ സോഷ്യല്‍ മീഡിയ
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് നടി ഊര്‍മിള ഉണ്ണി. കൊഞ്ചിക്കുഴയുന്ന നടിയുടെ ഈ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തടിച്ചുകൂടിയ മാധ്യമങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നടി പരസ്പര വിരുദ്ധമായ രീതിയിലുള്ള മറുപടി നല്‍കി ഉരുണ്ടുകളിച്ചത്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന തരത്തില്‍ ഉത്തരം പറയുന്നവരില്ലേ, നടി ഊര്‍മിള ഉണ്ണിയെയും ഇനി ആ ഗണത്തില്‍ പെടുത്താമെന്നാണ് മാധ്യമങ്ങളുടെ വാദം. താര സംഘടനയായ അമ്മയുടെ […]










