മോഹന്‍ലാലിന്‍റെ വീടിനുമുമ്പില്‍ റീത്ത് വെച്ച്‌ പ്രതിഷേധം

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താരത്തിന്‍റെ ഗേറ്റിന് മുന്നില്‍ റീത്ത് വച്ചു. അമ്മയ്‌ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡുകളുമായി എത്തിയ പ്രവര്‍ത്തകര്‍ താരത്തിന്‍റെ വീട് ഉപരോധിച്ചു. പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

അതേസമയം, വിഷയത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോഹന്‍ലാലിന് പിന്തുണയുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. താരത്തിനെതിരെ അനാവശ്യ വിവാദങ്ങളുണ്ടാക്കി കുപ്രചാരണങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസും കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും മോഹന്‍ലാലിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിച്ചിരുന്നു. മോഹന്‍ലാല്‍ സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചിരുന്നു.

 

 

 

prp

Related posts

Leave a Reply

*