കൊല്ലം: താരസംഘടനയായ ‘അമ്മ’ യില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ നടന്‍ മുകേഷ് എം.എല്‍.എ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അതിനിടെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംവിധായകന്‍ ദീപേഷ് ഈ ആവശ്യം ഉന്നയിച്ച് മന്ത്രി എ കെ ബാലന് കത്തയക്കുകയും […]
Tag: AMMA ORGANIZATION
പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്: ദിലീപിനെതിരെ ജി സുധാകരന്‍
താര സംഘടന അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍. അമ്മ സ്വയം തിരുത്താന്‍ തയ്യാറാകണം. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയ്ക്കുശേഷമല്ല തീരുമാനമെടുത്തത്. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം. ദിലീപ് ധിക്കാരിയാണെന്നും സുധാകരന്‍ പറയുന്നു. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും അദ്ദേഹം പറയുന്നു. മലയാളചലച്ചിത്രത്തിന് കൊച്ചി കേന്ദ്രീകരിച്ച് ലോബിയെന്നും സുധാകരന്‍ പറയുന്നു. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ […]
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വനിതാ കമ്മീഷന്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അമ്മക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് വനിതാ കമ്മീഷന്‍. മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. രാജി വിവാദത്തില്‍ […]
‘അമ്മ’യില്‍ നിന്ന് രാജിവെച്ചവര്‍ക്ക് അഭിനന്ദനങ്ങളുമായി വി. മുരളീധരന്‍
കോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാര്‍ക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവെയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത് ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്‍റെ പ്രതിച്ഛായക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നും വി.മുരളീധരന്‍ എം.പി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് […]
അമ്മയില്‍ പൊട്ടിത്തെറി; നാല് നടിമാര്‍ രാജിവെച്ചു
തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതിനുപിന്നാലെ നാല് നടിമാര്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചു. പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് വനിതാ സംഘടനാ അംഗങ്ങള്‍ രാജിവെച്ചത്. നടി റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യാ നമ്പീശന്‍ ആക്രമിക്കപ്പെട്ട നടി എന്നിവരാണ് അമ്മയയില്‍ നിന്ന് പടിയിറങ്ങിയത്. മനുഷ്യത്വ രഹിതമായി അമ്മയിലെ ഭാരവാഹികള്‍ നടപടിയെടുത്തു. അത്തരം സംഘടനയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ദിലീപിനെ തിരിച്ചെടുത്തതു കൊണ്ടല്ല രാജിവെച്ചതെന്ന് ഇവര്‍ പറയുന്നു. സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് ആക്രമിക്കപ്പെട്ട […]
സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ആദരിച്ചില്ല; അമ്മയുടെ യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നിഷ
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ സംഘടന അവഗണിച്ചു. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ മുഴുവന്‍ ആദരിച്ച യോഗം നിഷയെ അവഗണിക്കുകയായിരുന്നുവെന്നും യോഗത്തില്‍ നിഷ പൊട്ടിക്കരഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ മറുപടി. തുടര്‍ന്ന് നിഷ […]
അമ്മയുമായി ഇനി ചേര്‍ന്ന് പോകാനാവില്ലെന്ന്‍ റിമ കല്ലിങ്കല്‍
കൊച്ചി: താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി അമ്മയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടി റിമാ കല്ലിങ്കല്‍ ഒരു ചാനലിനോട് പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല. ‘അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ വനിതാ കൂട്ടായ്മയെ അങ്ങിനെയാണ് കാണുന്നത്. എന്ത്‌കൊണ്ട് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം […]
ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നടപടി സ്ത്രീവിരുദ്ധമെന്ന് ഡബ്ല്യൂസിസി
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മ തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തു വന്നത്. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് വിചാരണ പൂര്‍ത്തിയാക്കും മുമ്പ് തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന് എന്ത് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു. എന്തിനായിരുന്നു സംഘടന ദിലീപിനെ പുറത്താക്കിയത്. ഇത് അതിക്രമത്തെ അതിജീവിച്ച സംഘടനയിലെ അംഗം തന്നെയായ പെണ്‍കുട്ടിയെ അപമാനിക്കലാണ് എന്നും ചൂണ്ടിക്കാണിക്കുന്ന […]
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നുണ്ട്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം. നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് […]
വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെക്കുറിച്ച് അറിയില്ലെന്ന്‍ ശ്വേത മേനോന്‍
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ലെന്ന് ശ്വേത മേനോന്‍. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം. തനിക്ക് വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തനിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ല. എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്‌നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത […]









