സ്‌റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല’: സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്

'സ്‌റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല': സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിന്റെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്.

സ്‌റ്റേഷന്‍ ചുമതലയിലെ തിരക്കുകള്‍ കാരണം പെണ്‍കുട്ടിയുടെ പരാതി പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നെന്നും സിഐ വിശദീകരിക്കുന്നു.

കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി ആ ഉദ്യോഗസ്ഥന്‍ നിരവധി തവണ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സിഐ വ്യക്തമാക്കുന്നു. നവംബര്‍ 18ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് മോഫിയയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരീക്ഷ ഉണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ ഭര്‍ത്താവ് സുഹൈല്‍ മോഫിയയെ അടിച്ചപ്പോള്‍ സിഐയ്ക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നുവെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷിക്കുന്നതില്‍ സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ സിഐയായ സിഎല്‍ സുധീറിന്റെ ഭാഗത്ത് നിന്ന് പിഴവുകള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

prp

Leave a Reply

*