രാജ്യത്ത് സ്പുട്നിക് വാക്സിന്‍റെ നിര്‍മാണത്തിന് അനുമതി തേടി സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്-5ന്‍റെ നിര്‍മാണത്തിന് അനുമതി തേടി സിറം ഇന്‍സ്​റ്റിറ്റ്യൂട്ട് ഓ ഫ് ഇന്ത്യ (എസ്.ഐ.ഐ). സിറം ഇന്‍സ്​റ്റിറ്റ്യൂട്ട് വാക്സിന്‍ ടെസ്റ്റ് ലൈസന്‍സിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒാഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്ബാകെ സിറം ഇന്‍സ്​റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്പുട്നിക് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനം വാക്സിന്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രതിവര്‍ഷം അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്ബനിയുടെ തീരുമാനം.

അതെ സമയം റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (ആര്‍.ഡി.ഐ.എഫ്) സഹകരണത്തോടെ ഡല്‍ഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. വര്‍ഷത്തില്‍ 10 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ ബാച്ച്‌ സ്പുട്നിക് വാക്സിന്‍ മോസ്കോയിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് ഉണ്ടെന്നാണ് ആര്‍.ഡി.ഐ.എഫ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആര്‍.ഡി.ഐ.എഫിന് പദ്ധതിയുണ്ട്.

രാജ്യത്ത് സ്പുട്‌നിക് വാക്സിന്‍ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി നടത്തുന്നുണ്ട് . 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തില്‍ സ്പുട്‌നിക്കിന്‍റെ ഫലപ്രാപ്തിഎന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവില്‍ 66 രാജ്യങ്ങളില്‍ സ്പുട്‌നിക് വാക്സിന്‍ സ്വീകരിക്കുന്നുണ്ട് .വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഏപ്രില്‍ 12നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക്കിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

prp

Leave a Reply

*