കോവിഡ് പ്രതിരോധത്തിന് ഏന്ത് സേവനമാണ് സ്പ്രിംക്ലര്‍ നല്‍​കിയത്; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ചെന്നിത്തല


കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ളര്‍ സേവനങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാതിനാല്‍ സ്പ്രിക്ളറുമായുള്ള കരാര്‍ ആവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംക്ലര്‍ വിവാദം വീണ്ടും ആവര്‍ത്തിച്ചത്.

പി.ആര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത് കൊവിഡ് പ്രതിരോധം അല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ടെസ്റ്റുകള്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലര്‍ കമ്ബനി സൗജന്യ സേവനം നല്‍കുമെന്നും അത് ശേഷം കൂടുതല്‍ സേവനങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തുടരാമെന്നുമായിരുന്നു കരാര്‍.

എന്നാല്‍ ആറ് മാസം പൂര്‍ത്തിയായതോടെ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തുകയായിരുന്നു.

prp

Leave a Reply

*