കേരളത്തിലേക്ക്കടല്‍മാര്‍ഗവും കള്ളക്കടത്ത്; ഒത്താശ ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും; കൊച്ചി കസ്റ്റംസ് ഹൗസിലെ ഒന്നതന്‍ സംശയ നിഴലില്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണവും നടപടികളും വന്നതിനെത്തുടര്‍ന്ന് കടല്‍മാര്‍ഗമുള്ള കള്ളക്കടത്തുകള്‍ കൂടി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആസൂത്രിത കള്ളക്കടത്തുകള്‍ക്കെല്ലാം തടസമായപ്പോഴാണ് കപ്പല്‍ മാര്‍ഗത്തില്‍ കള്ളക്കടത്ത്.കടല്‍വഴി കടത്തുന്നത് സ്വര്‍ണം മാത്രമല്ല. അന്താരാഷ്ട്ര ചരക്കു കയറ്റിറക്ക് സംവിധാനമുള്ള കൊച്ചി ഉള്‍പ്പെടെ കാര്‍ഗോ ക്ലിയറന്‍സ് സംവിധാനങ്ങളെല്ലാം ഇക്കൂട്ടര്‍ വിനിയോഗിക്കുന്നു. ഇങ്ങനെ കാര്‍ഗോകള്‍ പരിശോധനയില്ലാതെ കടത്തിവിടാന്‍ കസ്റ്റംസിലെ ഒരു ഉന്നതന്റെ ഇടപെടലുണ്ടായതായി വിവരം.

ചരക്ക് സ്‌കാനിങ് സംവിധാനത്തിലൂടെ കടന്നുപോകുമ്ബോള്‍ സംശയകരമായ സാധനങ്ങള്‍ ഉള്ളിലുണ്ടെങ്കില്‍ തുറന്നു പരിശോധിക്കാന്‍ സാങ്കേതിക സംവിധാനം സന്ദേശം നല്‍കും. എന്നാല്‍, ഇങ്ങനെ നിര്‍ദേശം ലഭിച്ചിട്ടും പരിശോധിക്കാതെ ചരക്കുകള്‍ കടത്തിവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.ഇത്തരം സന്ദര്‍ഭങ്ങളില്‍ തുറന്നു പരിശോധിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയാറാകും. പക്ഷേ, പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥര്‍ അത് വിലക്കും. സമ്മര്‍ദവും ഭീഷണിയും പോലുമുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിലെതന്നെ ശക്തരായവരുടെ നിര്‍ദേശം ലഭിക്കാറുണ്ടത്രെ. എന്നാല്‍, മുകളില്‍നിന്നുള്ള നിര്‍ദേശം കിട്ടിയിട്ടും കണ്ടെയ്നര്‍ തുറന്ന കസ്റ്റംസ് എക്സാമിനര്‍ക്ക് സ്ഥലംമാറ്റം കിട്ടിയ സംഭവവുമുണ്ട്.

കൊച്ചി കസ്റ്റംസ് ഹൗസിലെ ഈ ഉന്നതനെതിരേ മുമ്ബും പരാതികള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സിങ്കപ്പൂരിലേക്ക് മാസ്‌ക് കള്ളക്കടത്തു നടത്തിയ സംഭവം ഉണ്ടായി. ഇതേക്കുറിച്ച്‌ കേന്ദ്ര ധനകാര്യ വകുപ്പ് ഏജന്‍സികളോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കയറ്റുമതിക്ക് ആവശ്യമായ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ പോലും ചില ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ശൃംഖലയെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് വിവിധ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ വഴി നിരവധി ബഗേജുകളാണ് പരിശോധനയില്ലാതെ കടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

എറണാകുളം പേട്ട കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനിലെത്തിയ ബഗേജ് തുറന്നു പരിശോധിക്കണമെന്ന് സ്‌കാനര്‍ നിര്‍ദേശം വന്നപ്പോള്‍, കസ്റ്റംസ് എക്സാമിനര്‍ ചരക്ക് തുറക്കാന്‍ തയാറായി. എന്നാല്‍, ഉന്നത കസ്റ്റംസ് ഓഫീസര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവിടെ പരിശോധനയ്ക്ക് അനുവദിക്കാതെ ക്ലിയറിങ് ഏജന്റുമാര്‍ മറ്റൊരു ഫ്രെയ്റ്റ് സ്റ്റേഷനിലേക്ക് ചരക്ക് മാറ്റി. ഇതിനു പിന്നാലെ ഈ ഉദ്യോഗസ്ഥയെ കൊച്ചി ഐലന്‍ഡിലെ ഓഫീസിലേക്ക് സ്ഥലം മാറ്റി. മാത്രമല്ല, പലതരത്തില്‍ തൊഴില്‍ സമ്മര്‍ദം കൂട്ടി. തുടര്‍ന്ന് ഇവര്‍ സ്വയം വിരമിച്ചു.

prp

Leave a Reply

*