കോവിഡ്​ വാക്​സിന്‍ ഗവേഷകരെ ലക്ഷ്യമിട്ട്​ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍

പ്യോങ്​യാങ്​: കോവിഡ്​ വാക്​സിന്‍ ​ഗവേഷകരെ ലക്ഷ്യമിട്ട്​ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍. വാക്​സിന്‍ ​ഗവേഷണം നടത്തുന്ന ഒ​മ്ബത്​ സ്ഥാപനങ്ങളുടെ നെറ്റ്​വര്‍ക്കിലേക്ക്​ അവര്‍ കടന്നു കയറാന്‍ ശ്രമിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. യു.എസ്​, യു.കെ, ദക്ഷിണകൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ വാക്​സിന്‍ ​ഗവേഷണ സ്ഥാപനങ്ങളിലും മരുന്ന്​ കമ്ബനികളിലും​ ഹാക്കര്‍മാര്‍ കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.

യു.എസിലെ ജോണ്‍സണ്‍&ജോണ്‍സണ്‍, നോവാക്​സ്​, യു.കെയിലെ ആസ്​ട്ര സെനിക്ക, ദക്ഷിണകൊറിയയിലെ ജെനെക്​സിന്‍, ബോര്‍യങ്​ ഫാര്‍മ, ഷിന്‍ പൂങ്​ ഫാര്‍മ, സെല്‍ട്രിയോണ്‍ തുടങ്ങിയവും ബോസ്​റ്റണിലെ മെഡിക്കല്‍ സെന്‍ററിലും ടുബിന്‍ജെന്‍ ജര്‍മ്മനി എന്നിവിടങ്ങ​ളിലെല്ലാം ഹാക്കിങ്​ ശ്രമങ്ങളുണ്ടായി.

അതേസമയം, സുപ്രധാന വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക്​ ലഭിച്ചോയെന്നതില്‍ വ്യക്​തതയില്ല. കിമുസ്​കി എന്ന ഹാക്കിങ്​ ഗ്രൂപ്പാണ്​ ഇതിന്​ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്​.

prp

Leave a Reply

*