സിനബംഗ് പര്‍വ്വതം പൊട്ടിത്തെറിച്ചു ; ആകാശത്തെ മറക്കുന്ന തരത്തില്‍ പുകപടലം -വീഡിയോ കാണാം

ആയിരക്കണക്കിനടിയോളം ഉയരത്തില്‍ പുക വമിപ്പിച്ചുകൊണ്ട്, ഇന്തോനേഷ്യയിലെ സിനബംഗ് പര്‍വ്വതം ചൊവ്വാഴ്ച രാവിലെ പൊട്ടിത്തെറിച്ചു. ശാസ്ത്രജ്ഞര്‍, ഈ പര്‍വ്വതത്തില്‍ 13 വ്യത്യസ്ത സ്ഫോടനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സുമാത്രക്ക് മുകളില്‍ 16400 അടി ദൂരത്തേക്കാണ് പുകപടലം പരന്നിട്ടുള്ളത്. ഇതിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ആള്‍താമസമില്ലാത്തതിനാല്‍, നാശനഷ്ടങ്ങളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

8,530 അടി ഉയരമുള്ള ഈ അഗ്നിപര്‍വ്വതം നൂറ്റാണ്ടുകളായി നിഷ്ക്രിയമായികിടന്നിരുന്നു. പിന്നീട്, 2010 ലാണ് ഇതില്‍ സ്‌ഫോടനമുണ്ടായത്. അന്ന് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. 2013 ല്‍ ഉണ്ടായ സ്ഫോടനം മുതല്‍ക്ക് ഈ പര്‍വ്വതം വളരെ സജീവമായി. അതിനു ശേഷമുണ്ടായ സ്‌ഫോടനങ്ങളില്‍ 2014 ല്‍ 16 പേരും 2016 ല്‍ 7 പേരുമാണ് മരണപ്പെട്ടത്. ആയതിനാല്‍, വടക്കന്‍ സുമാത്രയിലെ ജനങ്ങള്‍ വളരെ ജാഗ്രതയോടെയാണ്‌ ഇതിനെ നോക്കിക്കാണുന്നത്.

ഭര്‍ത്താവ് സഹോദരപുത്രനെ ലാളിക്കുന്നതില്‍ അസ്വസ്ഥത, മൂന്ന് വയസുകാരനെ.

https://www.dailymail.co.uk/embed/video/2366410.html
prp

Leave a Reply

*