നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ ഭാഗമാകില്ലെന്ന് പിസി ജോര്‍‌ജ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുളളൂവെന്നും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നും ജോര്‍‌ജ് വ്യക്തമാക്കി.

ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്‍കിയാല്‍ അവരോട് സ്‌നേഹം കൂടുമെന്നും ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറില്‍ ബി ജെ പിയുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വോട്ട് വര്‍ദ്ധനവുണ്ടായത്.

പക്ഷേ സി പി എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സി പി എമ്മിന്റെ പ്രമുഖനായ നേതാവ് ഇന്നലെ ബി ജെ പിയില്‍ ചേര്‍ന്ന ശേഷം തന്നെ വിളിച്ച്‌ കൂടെയുണ്ടെന്ന് പറഞ്ഞുവെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

prp

Leave a Reply

*