കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു

കോഴിക്കോട്: കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു.

ഷിഗെല്ല മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്ബര്‍ക്കത്തിലൂടെയും പകരാം. കടുത്ത പനി, വയറു വേദന, മനംപുരട്ടല്‍, ഛര്‍ദില്‍, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

prp

Leave a Reply

*