അടുത്ത സീസണിലും പി.എസ്.ജിയില്‍ തന്നെ തുടരുമെന്ന് നെയ്മര്‍

അടുത്ത സീസണിലും പി.എസ്.ജിയില്‍ തന്നെ തുടരുമെന്ന സൂചന നല്‍കി പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍. തന്റെ ലക്‌ഷ്യം മുഴുവന്‍ കിരീടങ്ങളും നേടുകയാണെന്നും നെയ്മര്‍ പറഞ്ഞു.

ചാമ്ബ്യന്‍സ് ലീഗിലും ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്ത് കിരീടം നേടുകയാണ് അടുത്ത സീസണില്‍ തന്റെ ലക്ഷ്യമെന്നും നെയ്മര്‍കൂട്ടിച്ചേര്‍ത്തു.

പി.എസ്.ജിയില്‍ നിലവില്‍ തനിക്ക് കരാര്‍ ഉണ്ടെന്നും അത് കൊണ്ട് തന്നെ പി.എസ്.ജിയുടെ കൂടെ കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു. ഈ വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നെയ്മര്‍ പി.എസ്.ജി വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് താരം പി.എസ്.ജിയില്‍ തന്നെ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സൂപ്പര്‍ താരം എംബപ്പേ പി.എസ്.ജിയില്‍ പുതിയ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നെയ്മര്‍ പി.എസ്.ജി വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

prp

Leave a Reply

*