സംസ്ഥാനത്തെ ഞെട്ടിച്ച ബോംബ്‌ ഭീഷണി സന്ദേശം എഴുതിയവരെ തിരിച്ചറിഞ്ഞു: പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി വിവരം

സംസ്ഥാനത്തെ ഞെട്ടിച്ച ബോംബ്‌ ഭീഷണി സന്ദേശം എഴുതിയവരെ തിരിച്ചറിഞ്ഞു: പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി വിവരം

അതീവ സുസംസ്ഥാനത്തെ ഞെട്ടിച്ച ബോംബ്‌ ഭീഷണി സന്ദേശം എഴുതിയവരെ തിരിച്ചറിഞ്ഞു: പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി വിവരംരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തി.

ഇവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാത‌ര്‍ ‘പമ്ബ’ എന്ന ട്രെയിനിന്റെ പുറത്ത് ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന് എഴുതിവച്ചത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സന്ദേഹവും കടുത്ത വെല്ലുവിളിയുമായി. മേയ് 22നാണ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ളീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണി സന്ദേശം എഴുതിവച്ചത്.

രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും സംഭവം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു . ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ലിഖിതങ്ങള്‍. ഈ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. മെട്രോ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.എറണാകുളം – ആലുവ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്ബാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറി​ലുളള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച്‌ ദിവസവും പരിശോധനകള്‍ നടത്തും. യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്ബി വേലിയുമുണ്ട്. യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്.

The post സംസ്ഥാനത്തെ ഞെട്ടിച്ച ബോംബ്‌ ഭീഷണി സന്ദേശം എഴുതിയവരെ തിരിച്ചറിഞ്ഞു: പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി

prp

Leave a Reply

*