ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​നം; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ര്‍​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങളും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് .

ഈ ​മാ​സം ഏ​ഴി​ന് സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഗുണമേന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളില്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശ​നി​യാ​ഴ്ചകള്‍ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡയറക്ടര്‍ കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ അ​റി​യി​ച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.

പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നി​ര​വ​ധി അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ നഷ്ട​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​നു​വ​രി വ​രെ ഈ ​ക്ര​മം തു​ട​രു​മെ​ന്നുമായിരുന്നു വ്യാജ പ്രചരണം.

prp

Related posts

Leave a Reply

*