കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സല്‍മാന്‍ 10,​000 രൂപ പിഴയും ഒടുക്കണം.

ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആയതിനാല്‍ സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കേസിലെ മറ്റ് പ്രതികളും ബോളിവുഡ് താരങ്ങളുമായ സെയ്ഫ് അലിഖാന്‍, സോണാലി ബിന്ദ്രെ, തബു,​ നീലം കോത്താരി എന്നിവരെ വെറുതെ വിട്ടു. വിധി കേള്‍ക്കാന്‍ സല്‍മാനും മറ്റ് താരങ്ങളും കോടതിയില്‍ എത്തിയിരുന്നു.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരെയും സല്‍മാന്‍റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും കോടതി വെറുതെവിട്ടു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച്‌ 28ന് വാദം പൂര്‍ത്തിയായിരുന്നു.

താന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് സല്‍മാന്‍ കോടതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, കടുത്ത ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

 

 

 

prp

Related posts

Leave a Reply

*