ശബരി റെയില്‍പാത പുനലൂര്‍ വരെ നീട്ടണം

കോന്നി : സീസണിന് ശേഷവും ശബരി റെയില്‍പാത ലാഭകരമാകണമെങ്കില്‍ പുനലൂര്‍ വരെ നീട്ടണം. പത്തനംതിട്ട ഉള്‍പ്പടെയുള്ള മലയോര ജില്ലകളുടെ റെയില്‍വേ വികസനത്തിനും ഇത് സഹായിക്കും .ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് റെയില്‍പാതക്ക് അനുമതി നല്‍കിയത് .അങ്കമാലിയില്‍നിന്ന് എരുമേലിയില്‍ വരെ 111 കിലോമീറ്റര്‍ ആണ് ദൂരം.ഒന്നാംഘട്ടത്തില്‍ ഈ പാതയാണ് പണിയുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള പ്രഗതി പദ്ധതിയിലാണിത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെലവിന്റെ പകുതി സംസ്ഥാനസര്‍ക്കാരും വഹിക്കാമെന്ന് സമ്മതിച്ചതോടെ റയില്‍വേലൈന്‍ പണിതുടങ്ങുമെന്ന് ഉറപ്പായി.

എരുമേലിയില്‍ നിന്ന് പുനലൂര്‍ വരെ 74 കിലോമീറ്റര്‍ ആണ്ദൂരം. റാന്നി, പത്തനംതിട്ട,കോന്നി കൂടല്‍, പത്തനാപുരം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു . മലയോര പ്രദേശത്തുകൂടെയുള്ള റെയില്‍വേലൈന്‍ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

പുനലൂരില്‍നിന്ന് കൊല്ലം -ചെങ്കോട്ട റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കാനും കഴിയും. ഈ ലൈന്‍ ഇപ്പോള്‍ ബ്രോഡ്‌ഗേജാണ്. തമിഴ്‌നാട്ടിലെ മധുര, വിരുദനഗര്‍, വേളാങ്കണ്ണി, നാഗൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണക്ഷനും പുനലൂരില്‍ നിന്ന് ലഭിക്കും.സാധാരണ ദിവസങ്ങളിലും യാത്രക്കാര്‍ ഈ റൂട്ടില്‍ ഉണ്ടാകുമെന്നുള്ളതാണ് പുനലൂര്‍ വരെ നീട്ടിയാല്‍ ഉള്ള ഗുണം.

prp

Leave a Reply

*