ഇ​ന്ത്യ​യി​ല്‍​നി​ന്ന് കാ​ലാ​പാ​നി തി​രി​ച്ചു​പി​ടി​ക്കും, രാ​ജ്യ​ത്തോ​ട് ചേ​ര്‍​ക്കും: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി

ന്യ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​ലാ​പാ​നി, ലി​പു​ലേ​ഖ്, ലിം​പി​യാ​ധു​ര എ​ന്നി​വ​യെ ഇ​ന്ത്യ​യി​ല്‍​നി​ന്ന് തി​രി​ച്ചു​പി​ടി​ച്ചു രാ​ജ്യ​ത്തോ​ടു ചേ​ര്‍​ക്കു​മെ​ന്നു നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി. നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്ര​ദീ​പ് ഗ്യാ​വ​ലി അ​ടു​ത്ത ദി​വ​സം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​ലി​യു​ടെ ഈ ​പ്ര​സ്താ​വ​ന.

സു​ഗോ​ളി ഉ​ട​ന്പ​ടി പ്ര​കാ​രം മ​ഹാ​കാ​ളി ന​ദി​യു​ടെ കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന കാ​ലാ​പാ​നി, ലിം​പി​യാ​ധു​ര, ലി​പു​ലേ​ഖ് എ​ന്നി​വ നേ​പ്പാ​ളി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ളി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും. 1962-ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യം ഈ ​മേ​ഖ​ല​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​പ്പാ​ളി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഈ ​മേ​ഖ​ല തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കാ​ലാ​പാ​നി നേ​പ്പാ​ളി​ന്‍റെ പ്ര​ദേ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

കാ​ലാ​പാ​നി, ലിം​പി​യാ​ധു​ര, ലി​പു​ലേ​ഖ് പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി മാ​സ​ങ്ങ​ള്‍​ക്കു​മു​ന്പു പ്ര​ധാ​ന​മ​ന്ത്രി നേ​പാ​ളി​ന്‍റെ പു​തി​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഈ ​മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ ഒ​രു പു​തി​യ റോ​ഡ് നി​ര്‍​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു നേ​പ്പാ​ള്‍ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

prp

Leave a Reply

*