മകനെ കൊണ്ട് സ്വന്തം നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ രഹ്ന ഫാത്തിമ സുപ്രീം കോടതിയില്‍; കവിയറ്റ് ഫയല്‍ ചെയ്ത് എതിര്‍ഭാഗം

കൊച്ചി: മകനെ കൊണ്ട് സ്വന്തം നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോക്‌സോ ചുമത്തപ്പെട്ട സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

നഗ്‌നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, ഹര്‍ജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നക്കെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ എ.വി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്.

തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസ്സെടുത്തത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. കുട്ടികള്‍ക്കു മുന്നില്‍ മനപൂര്‍വം നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസ് പരിഗണിക്കുമ്ബോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുത്. സ്വന്തം മക്കളെ വെച്ച്‌ എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ ഫാത്തിമയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

prp

Leave a Reply

*