അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി, കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം : മഴ ശക്തമായതോടെ അരുവിക്കരഡാമിന്റെ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. ഡാമിന്റെ രണ്ടാം ഷട്ടര്‍ 20 സെന്റിമീറ്ററും മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റിമീറ്ററും ഉയര്‍ത്തി. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴയെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി.

prp

Leave a Reply

*