റിക്കാര്‍ഡ് കയറ്റം, ബാങ്കുകളും മാരുതിയും കുതിച്ചു

ആവേശകരമായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തിലെത്തി. ബാങ്ക് ഓഹരികളിലെ ബുള്‍ പടയോട്ടം തുടര്‍ന്നു. മാരുതി സുസുകി ഉല്‍പാദനം കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി നല്ല നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ടീസില്‍ ലാഭമെടുക്കല്‍ തുടര്‍ന്നു.

നിഫ്റ്റി 13000 കടന്നതോടെ ഇപ്പോഴത്തെ ബുള്‍ തരംഗം നീണ്ടു നില്‍ക്കുമെന്ന ധാരണ പരന്നു. 12000-ല്‍ എത്തിയ ശേഷം 18 മാസമെടുത്തു 13000-ലെത്താന്‍.

ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കയറി. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ ബ്രെന്‍്റ് ഇനം 46.50 ഡോളര്‍ കടന്നു.

സ്വര്‍ണത്തില്‍ വില്‍പന സമ്മര്‍ദം കൂടി. ഔണ്‍സിന് 1825 ഡോളറിനു താഴെയായി വില. കേരളത്തില്‍ പവന് 720 രൂപ കുറഞ്ഞ്‌ 36,960 രൂപയായി.

ഡോളര്‍ വീണ്ടും താഴോട്ടു പോയി. രാവിലെ 18 പൈസ കുറഞ്ഞ് 73.92 രൂപയായി ഡോളര്‍ നിരക്ക്.

prp

Leave a Reply

*