റെക്കോഡ് നേട്ടത്തില്‍ സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 302 പോയന്റ് നേട്ടത്തില്‍ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയര്‍ന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1248 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 618 ഓഹരികള്‍ നഷ്ടത്തിലുമാണ്. 90 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

രാജ്യത്തെ വിപണികളില്‍ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകള്‍ക്ക് കരുത്തേകിയിരുന്നു. ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ടൈറ്റാന്‍, മാരുതി സുസുകി, ഐടിസി, ബജാജ് ഫിന്‍സര്‍വ്, ബാജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

prp

Leave a Reply

*