അറ്റകുറ്റ പണി; ഏറനാട് എക്സ്പ്രസും കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും ഇന്ന് ഭാഗിക സര്‍വീസ് മാത്രം

കണ്ണൂര്‍: റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച ഏറനാട് എക്സ്പ്രസ്, എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30ന് എറണാകുളത്തുനിന്ന് നാഗര്‍കോവിലിലേക്ക് മടങ്ങും. രാവിലെ 7.20ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും.

എറണാകുളത്തുനിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂരില്‍നിന്ന് വൈകീട്ട് ആറിന് എറണാകുളത്തിന് മടങ്ങും. പള്ളിപ്പുറം, കുറ്റിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ പണികള്‍ മൂലമാണ് നിയന്ത്രണം.

സെപ്തംബര്‍ രണ്ടുവരെ ആറ് പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍- പുനലൂര്‍, പുനലൂര്‍ഗുരുവായൂര്‍, എറണാകുളംകായംകുളം (56387), കായംകുളം-എറണാകുളം (56388), ഗുരുവായൂര്‍-തൃശ്ശൂര്‍ (56373), തൃശ്ശൂര്‍- ഗുരുവായൂര്‍ (56374), ഗുരുവായൂര്‍- തൃശ്ശൂര്‍ (56043), തൃശ്ശൂര്‍- ഗുരുവായൂര്‍ (56044), കൊല്ലം- പുനലൂര്‍ (56334), പുനലൂര്‍- കൊല്ലം (56333) എന്നിവയാണ് റദ്ദാക്കിയ പാസഞ്ചറുകള്‍.

രാവിലെ ഏഴിന് കോഴിക്കോടുനിന്ന് തൃശ്ശൂരിനുള്ള (56664) പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ച് വൈകീട്ട് 6.30ന് കോഴിക്കോട്ടേക്ക് മടങ്ങും.

prp

Related posts

Leave a Reply

*