പെലെ ഇതിഹാസം; തന്റെ കരിയറില്‍ ഇനിയും ഒരുപാടുണ്ടെന്ന് ഓര്‍മിപ്പിച്ച്‌ ‘ക്രിസ്റ്റ്യാനോ No1’

ഓരോ ദിവസവും ലോക ഫുട്‍ബോളിലെ പഴയ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന തിരക്കിലാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രൊഫഷണല്‍ കരിയറില്‍ 770 ഗോളുകളെന്ന ഫുട്‍ബോളിലെ സര്‍വകാല റെക്കോഡാണ് 36കാരനായ സ്‌ട്രൈക്കര്‍ ഈയടുത്ത് പിന്നിട്ടത്. ബ്രസീലിയന്‍ ഇതിഹാസം പെലെയെ പിന്നിലാക്കിയ ശേഷം ക്രിസ്റ്റ്യാനോ നടത്തിയ ആദ്യം പ്രതികരണം ഫുട്‍ബോള്‍ ആരാധകരെ ഏറെ ത്രസിപ്പിക്കുന്നതാണ്.

തന്റെ കാലം കഴിഞ്ഞിട്ടില്ല. അടുത്ത മത്സരവും പുതിയ റെക്കോഡുകളും ട്രോഫികളും തന്നെ ആവേശം കൊള്ളിക്കുന്നു. ഭാവി നാളെയാണ്. യുവന്റസിനും പോര്‍ചുഗലിനും വേണ്ടി ഇനിയും ഏറെ നേടാനുണ്ട് എന്നാണ് ക്രിസ്റ്റ്യാനോ തന്റെ ഇന്‍സ്റാഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ഞായറാഴ്ച കാഗ്ലിയാരിക്കെതിരെ നടന്ന സിരിയ എ മത്സരത്തില്‍ പോര്‍ച്ചുഗീസ് താരം ഹാട്രിക് നേടിയിരുന്നു. ഇതോടെ കരിയറില്‍ 767 ഗോളെന്ന പെലെയുടെ റെക്കോഡിനെ ക്രിസ്റ്റ്യാനോ മറികടന്നു.

” ഔദ്യോഗിക കണക്കുകള്‍ പ്രകാരം പെലെ നേടിയ 757 ഗോളുകള്‍ എന്ന റെക്കോഡ് ഞാന്‍ മറികടന്നു എന്ന വാര്‍ത്തകളും കണക്കുകളും കഴിഞ്ഞ കുറച്ചു ആഴ്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു നേട്ടത്തെ കുറിച്ച്‌ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുമ്ബോഴും ഇതുവരെ അതിനെക്കുറിച്ച്‌ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് വിശദീകരിക്കാം. പെലെയോടുള്ള അടങ്ങാത്ത ആരാധനയില്‍ നിന്നുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹം 767 ഗോളുകള്‍ നേടിയെന്നാണ്. സാവോ പോളോ സ്റ്റേറ്റ് ടീമിനും ബ്രസീലിയന്‍ മിലിറ്ററി ടീമിനും വേണ്ടി അദ്ദേഹം നേടിയ ഗോളുകള്‍ 757 ഗോളുകളുടെ കണക്കില്‍ പെട്ടിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്…” പെലെയുടെ ഗോള്‍ നമ്ബറുകളെ ചൊല്ലിയുള്ള വിവാദത്തെ നിരാകരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ കുറിച്ചു..

” ലോകം മാറി ഫുട്‍ബോള്‍ മാറി എന്നതുകൊണ്ട് ചരിത്രം മായ്ച്ചുകളയാമെന്നു നമ്മള്‍ ധരിക്കരുത്.. ഇനി എനിക്ക് അടുത്ത മത്സരത്തിനുവേണ്ടി തയാറെടുക്കാം! പുതിയ റെക്കോഡും ട്രോഫികളുമാണ് എന്റെ മുന്നിലുള്ളത്… ഈ കഥ തീരാന്‍ ഇനിയും കാലമെടുക്കും… ഭാവി നാളെയാണ്. യുവന്റസിനും പോര്‍ച്ചുഗലിനും വേണ്ടി ഇനിയും ഒരുപാട് ജയിക്കാനുണ്ട് !” ക്രിസ്റ്റ്യാനോ പറഞ്ഞു.

prp

Leave a Reply

*