ഇന്നലെ ഉച്ചവരെ സി പി എം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു, പാര്‍ട്ടി വിടുന്ന കാര്യം സുഹൃത്തുക്കള്‍ പോലും അറിഞ്ഞില്ല; നിമിഷങ്ങള്‍ക്കുളളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി

ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച്‌ മുന്‍ ജനപ്രതിനിധി വീണ്ടും എന്‍ ഡി എ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. മാവേലിക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുന്ന കെ സഞ്ജുവാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പാര്‍ട്ടിയെ അമ്ബരപ്പിച്ചത്. സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു സഞ്ജു.

ഇന്നലെ ഉച്ചവരെ സി പി എം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാര്‍ട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സി പി എം അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സി പി എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സഞ്ജു പരാജയപ്പെട്ടിരുന്നു.

നേരത്തേ, ബ‍ി ഡി ജെ എസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചേര്‍ത്തലയിലെ എന്‍ ഡി എ സ്വതന്ത്രനായി സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി എസ്. ജ്യോതിസ് ഉള്‍പ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സഞ്ജുവും പാര്‍ട്ടി വിട്ട് ബി ജെ പി ക്യാമ്ബില്‍ ചേക്കേറുന്നത്.

prp

Leave a Reply

*