മുഖ്യമന്ത്രി എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തിയത്.

മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു. പ്രളയക്കെടുതി നേരിട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയത്.

prp

Related posts

Leave a Reply

*