‘പാമ്ബ് കടിച്ചു സാറേ, രക്ഷിക്കണം’; കരിങ്കുന്നം സ്റ്റേഷനിലേക്ക് പാഞ്ഞെത്തി 18കാരന്‍, ജീവന്‍കാത്ത് പൊലീസുകാര്‍
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പാമ്ബു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പൊലീസ് സ്റ്റേഷനില്‍.
ശനിയാഴ്ച രാത്രി 12നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന്‍ (18) പാമ്ബു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
‘പാമ്ബ് കടിച്ചു സാറേ, രക്ഷിക്കണം…’ എന്നു പറഞ്ഞെച്ചിയ യുവാവിനെ കണ്ട് പൊലീസുകാര്‍ ആദ്യമൊന്ന് അമ്ബരന്നു. എന്നാല്‍ ഒട്ടും വൈകാതെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയശേഷം പൊലീസ് ജീപ്പില്‍ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കരിമണ്ണൂരില്‍ നിന്ന് പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്ബാണു ജിത്തുവിന്റെ കയ്യില്‍ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണു പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്നു യുവാവ് പറഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ ആശുപത്രിയിലാക്കി.
ആശുപത്രിയിലെത്തിക്കുമ്ബോള്‍ യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രി വിട്ടു.