പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു; ഭൂകമ്ബ പുരധിവാസ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ പറക്കാത്തതിനാലും

ഇസ്ലാമാബാദ്: പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു ഫെബ്രുവരി എട്ടിന് തുര്‍ക്കി സന്ദര്‍ശനത്തിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തയ്യാറെടുത്തിരുന്നു.

എന്നാല്‍ ഈ സമയത്താണ് ലോകത്തെ നടുക്കിയ ഭൂകമ്ബം തുര്‍ക്കിയില്‍ നടന്നത്. 16000ത്തോളം പേര്‍ മരണമടഞ്ഞ ഭൂകമ്ബ ഭൂമിയില്‍ തുര്‍ക്കി പ്രസിഡന്റും വൈസ് പ്രസിഡന്റും പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ തല്‍ക്കാലം സന്ദര്‍ശനം മാറ്റിവെക്കണമെന്ന് തുര്‍ക്കി ഭരണകുടം ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാത്തതിനാലാണ് സന്ദര്‍ശനം മാറ്റിവെച്ചുതെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയം പറയുന്നത്.

തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബത്തെ തുടര്‍ന്ന് തുര്‍ക്കി വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സിറിയ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവര്‍ത്തകരെയും അയച്ചു കൊണ്ടിരിക്കുകയാണ്.

ഭൂകമ്ബം ബാധിച്ച രാജ്യം സന്ദര്‍ശിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നുവെന്ന് പാക്കിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തിരുന്നു. ഭൂകമ്ബ ബാധിതരെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനിച്ചതായി മറ്റൊരു ട്വീറ്റില്‍ ഔറംഗസേബ് അറിയിച്ചു.

prp

Leave a Reply

*