ഒപ്പോ F5 ന്‍റെ പുതിയ യൂത്ത് എഡിഷന്‍ പുറത്തിറക്കി. എഫ് 5ല്‍ നിന്നും അടിമുടി മാറ്റങ്ങളുമായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 6 ഇഞ്ചിന്‍റെ എച്ച്ഡി സ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് . 9990 രൂപമുതല്‍ 24990 രൂപവരെയാണ് ഫോണിന്‍റെ വില.
4 ജിബി റാം+ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം+ 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു പുതിയ വേരിയന്‍റുകളായാണ് ഫോണ്‍ എത്തുന്നത് . 20 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറായാണ് ഇതിനു നല്‍കിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു.
3200 mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്. കൂടാതെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്പോട്ടുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന ഫീച്ചറും ഫോണിന്‍റെ പ്രത്യേകതയാണ്.
ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട് അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഒഎസ് 3.2 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഓടിജി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ടായിരിക്കും.


