അങ്കം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍: ഉമ്മന്‍ ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യു.ഡി.എഫിന്‍റെ പ്രധാന എതിരാളി ബി.ജെ.പി.യാണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ബി.ജെ.പി ശക്തമായി മത്സരിക്കുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസുമായാണ് മത്സരമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയും കോണ്‍ഗ്രസുമായാണ് മത്സരം. അവിടെയെല്ലാം സി.പി.എം മൂന്നാം സ്ഥാനത്താണുള്ളത്. ഇതിനെല്ലാം ഉദാഹരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ, ഉമ്മന്‍ ചാണ്ടി പറഞ്ഞു.chandy_0_1_0കോണ്‍ഗ്രസാണ് മുഖ്യശത്രു എന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതമാണ് തന്‍റെ സ്വപ്‌നമെന്നാണ് മോദി പറയുന്നത്. അത് അദ്ദേഹം വിചാരിച്ചാല്‍ നടക്കില്ല. ബി.ജെ.പി ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയാണ്. ബി.ജെ.പിക്ക് സി.പി.എമ്മിനെ ഭയപ്പെടേണ്ട കാര്യവുമില്ല. അതു കൊണ്ടാണ് കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുമായി കൂട്ടുകൂടാനാണ് സി.പി.എം തീരുമാനമെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും തെറ്റായ പ്രചാരണത്തിലൂടെ മത ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാം എന്നാണ് ധാരണയെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*