ഒളിമ്ബിക്സ് വിലേജിലെ ലൈംഗികബന്ധം തടയുന്ന കാര്‍ഡ്ബോര്‍ഡ് കിടക്കകള്‍ ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് പ്രശ്നമല്ല, നാലു പേര്‍ക്ക് വരെ ഒരേ സമയം കട്ടിലില്‍ കിടക്കാമെന്ന് അമേരിക്കന്‍ താരം

ടോക്കിയോ: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കളിക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം തടയുന്നതിന് ടോക്കിയോ ഒളിമ്ബിക്സ് സംഘാടകര്‍ ഗെയിംസ് വിലേജില്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള പെട്ടികള്‍ നിര്‍മിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അടുത്തിടപഴകുന്നതില്‍ നിന്ന് താരങ്ങളെ വിലക്കുന്നത് ഉദ്ദേശിച്ച്‌ നിര്‍മിച്ചിട്ടുള്ള ഇത്തരം കട്ടിലുകള്‍ ഒരാളില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ സാധിക്കുന്നവയല്ല.

എന്നാല്‍ മാരത്തോണ്‍ പോലുള്ള ദീര്‍ഘദൂര മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഇത് ഒരു പ്രശ്നമല്ലെന്നും വേണമെങ്കില്‍ ഒരു കട്ടിലില്‍ നാലു ദീര്‍ഘദൂര ഓട്ടക്കാര്‍ വരെ ഒരേസമയം കിടക്കുമെന്നും അമേരിക്കയുടെ 5000 മീറ്റര്‍ വെള്ളി മെഡല്‍ ജേതാവ് പോള്‍ ചെലിമോ പറഞ്ഞു. ട്വിറ്ററില്‍ ഒരു നീണ്ട ത്രെഡ് വഴിയാണ് ചെലിമോ ടോക്കിയോ സംഘാടകരെ കളിയാക്കികൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സാധാരണ അത്ലറ്റുകളെക്കാളും ഭാരം കുറവായിരിക്കും 5000 മീറ്റര്‍, 10000 മീറ്റര്‍, മാരത്തോണ്‍ പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക്. ഭാരം എത്ര കുറയുന്നുവോ അതിനനുസരിച്ച്‌ അവര്‍ക്ക് ട്രാക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴിചവയ്ക്കുവാന്‍ സാധിക്കും. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ചെലീമോയുടെ ട്വീറ്റ്. മാത്രമല്ല ഏതെങ്കിലും കാരണവശാല്‍ തന്റെ കട്ടില്‍ പൊളിഞ്ഞുപോയാല്‍ നിലത്തു കിടന്ന് ഉറങ്ങാനും താന്‍ ഇപ്പോള്‍ പരിശീലിക്കുന്നുണ്ടെന്നും ചെലീമോ ട്വിറ്ററില്‍ പറയുന്നു.

പെട്ടെന്നുള്ള ചലനങ്ങളിലൂടെ തകരാറിലാകുന്ന തരത്തിലാണ് കിടക്കകള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകും. ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും സംഘാടകര്‍ പറയുന്നു.

prp

Leave a Reply

*