തടവിലായ നാവികരെ നൈജീരിയയിലേക്ക് മാറ്റാന്‍ ശ്രമം; ഹോട്ടല്‍ മുറിയില്‍ നിന്ന് കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍

ന്യൂഡല്‍ഹി : ഇക്വറ്റോറിയല്‍ ഗിനിയയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച്‌ പിടിച്ചുവെച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരായ നാവികരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഇവരെ പിടിച്ചുവെച്ച കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. നൈജീരിയന്‍ കപ്പലിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും വിവരമുണ്ട്.

അതേസമയം ഇന്ത്യന്‍ കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആവര്‍ത്തിക്കുകയാണ് നൈജീരിയ. കപ്പലിലെ ജീവനക്കാര്‍ ക്രൂഡ് മോഷ്ടിക്കാന്‍ ശ്രമിച്ചതായും നൈജീരിയ ആരോപണം ഉന്നയിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാരെ നൈജീരിയയ്‌ക്ക് കൈമാറുമെന്നും ഗിനിയ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്.

തടവില്‍ വെച്ചിരിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി എത്തിച്ചുനല്‍കിയിരുന്നു. അതേസമയം മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പലിലെ ജീവനക്കാര്‍ വീണ്ടും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗിനിയ തുറമുഖത്ത് വന്‍ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാര്‍ പറഞ്ഞു.

കപ്പല്‍ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നൈജീരിയക്ക് നല്‍കിയിട്ടുണ്ട്. ഇവരെ

prp

Leave a Reply

*